സംസ്ഥാനത്തെ ഏത് റേഷൻ കടയിൽ നിന്നും ഭക്ഷ്യ സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം ഒരുങ്ങുന്നു

ഇനി ഏത് കടയിൽ നിന്ന് റേഷൻ വാങ്ങണമെന്ന് കാർഡുടമക്ക് തീരുമാനിക്കാം.കാർഡ് നിലവിലുള്ള കടയിൽ തന്നെ നിലനിർത്തി കൊണ്ട് സംസ്ഥാനത്തെ ഏത് റേഷൻ കടയിൽ നിന്നും ഭക്ഷ്യ സാധനങ്ങൾ വാങ്ങാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. റേഷൻ കാർഡിന് പോർട്ടബിലിറ്റി സൗകര്യം മൊബൈൽ ആപ്ലിക്കേഷൻ വഴി സാധ്യമാവുകയാണ്. റേഷൻ കടകളിൽ ഇ- പോസ് (ഇലക്ട്രോണിക്ക് പോയിന്റ് ഓഫ് സെയിൽ) മെഷീൻ വെക്കുന്നതോടെ കാർഡുകൾ പോർട്ട് ചെയ്യാനുള്ള സൗകര്യം നിലവിൽ വരും. ഇ- പോസ് മെഷീനുകൾ സ്ഥാപിക്കുന്ന പദ്ധതി ഈ മാസം ആരംഭിക്കുമെന്നും ഫെബ്രുവരിയോടെ എല്ലാ റേഷൻ കടകളിലും സ്ഥാപിച്ചു കഴിയുമെന്നും സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു. അതത് താലൂക്കിനുള്ളിൽ ഉടമകൾക്ക് തങ്ങളുടെ റേഷൻ കാർഡ് മാറാനാവും. താലൂക്ക് മറ്റൊന്നാണെങ്കിലും വിവരം മൊബൈൽ ആപ്ലിക്കേഷൻ വഴി അറിയിച്ചാൽ മതി.

Top