ഇനി ഏത് കടയിൽനിന്നും റേഷൻ വാങ്ങിക്കാം

ഇനിമുതൽ റേഷൻ കാർഡുടമകൾക്ക് സംസ്ഥാനത്തെ ഏത് റേഷൻ കടയിൽ നിന്നും റേഷൻ വാങ്ങാം. സംസ്ഥാനത്തെ ഏത് റേഷൻ കടയിൽനിന്നും കാർഡ് ഉടമകൾക്ക് സാധനം വാങ്ങാൻ അനുമതി നൽകുന്ന ഉത്തരവിറങ്ങി. ആധാർ അധിഷ്ഠിത പോർട്ടബിലിറ്റി സംവിധാനമുപയോഗിച്ച് ഭക്ഷ്യോത്പന്നങ്ങൾ വാങ്ങാം.

ഭക്ഷ്യഭദ്രതാനിയമം അനുസരിച്ച് റേഷൻ കടകളിൽ ഇപോസ് സംവിധാനമൊരുക്കിക്കഴിഞ്ഞാൽ ഏത് കടയിൽനിന്നും സാധനങ്ങൾ നൽകേണ്ടതാണ്. ഈ സംവിധാനം ഏർപ്പെടുത്തിയെന്ന് നിയമസഭയിൽ മന്ത്രി പി. തിലോത്തമൻ അറിയിച്ചിരുന്നു. എന്നാൽ, വെള്ളിയാഴ്ചയാണ് ഔദ്യോഗിക അറിയിപ്പ് സിവിൽ സപ്ലൈസ് വകുപ്പിന് ലഭിക്കുന്നത്.

Latest
Widgets Magazine