എന്റെ ശരീരത്തിനു വിലപറയുന്നു; സോഷ്യൽ മീഡിയക്കെതിരെ രശ്മി പശുപാലൻ

സ്വന്തം ലേഖകൻ

കൊച്ചി: ഓൺലൈൻ പെൺവാണിഭക്കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ രശ്മിയും രാഹുലും വീണ്ടും ഫെയ്‌സ്ബുക്കിൽ വീണ്ടും സജീവമാകുന്നു. കേസിൽ ആറു മാസംമുൻപ് ജാമ്യത്തിലിറങ്ങിയെങ്കിലും രശ്മി ഇതുവരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നില്ല.
ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ശേഷം സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ഇടവേളയെടുത്ത രാഹുൽ പശുപാലൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ തിരിച്ചു വന്നത് വാർത്തയായിരുന്നു. ഇതിനു പിന്നാലെ ഇപ്പോൾ വിവാദനായിക രശ്മി ആർ നായരും ഫേസ്ബുക്കിൽ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാഹുൽ പശുപാലൻ ഇട്ട അതേ സെൽഫി തന്നെയാണു രശ്മിയുടെയും പ്രൊഫൈയിൽ ചിത്രം. പെൺവാണിഭ കേസിൽ അറസ്റ്റിലായതിനു ശേഷം രശ്മി ആദ്യമായാണു ഫേസ്ബുക്കിൽ എത്തുന്നത്. മേരേ പ്യാർ ദേശ് വാസിയോം എന്നാണു രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.resm
പുതുവർഷത്തിലെ പൊലീസ് നിയന്ത്രണങ്ങൾക്കെതിരെയും, പിന്നീട് ഇന്നലെ നോട്ട് നിരോധനത്തിനെതിരെയും രാഹുൽ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. 2015 നവംബർ 17 നു രാത്രിയിലായിരുന്നു രാഹുലിനെയും രശ്മിയേയും പോലീസ് ഓൺലൈൻ പെൺവാണിഭത്തിന് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രശ്മി ആർ നായർ നാലു മാസങ്ങൾക്കു ശേഷം പുറത്തിറങ്ങിരുന്നു. പഴയ പ്രൊഫൈൽ തിരിച്ചെടുക്കാൻ കഴിയാത്തതു കൊണ്ടാണു പുതിയ പ്രൊഫൈൽ ഉണ്ടാക്കിയതെന്നു രശ്മി പറയുന്നു. തന്റെ മേൽ ആരോപിച്ച ഗുരുതര കുറ്റങ്ങളല്ല സൈബർ ഇടത്തെ അലട്ടുന്നത്, മറിച്ച് തന്റെ ശരീരം വിൽപ്പനയ്ക്കുണ്ടോ എന്ന സംശയമാണു പലർക്കും എന്നും രശ്മി പറയുന്നുണ്ട്. umiഅങ്ങനെയുണ്ടെങ്കിൽ പോലീസ് പറഞ്ഞ തുക കൈയിൽ ഇല്ല എന്നതാണ് പലരേയും അലട്ടുന്നതെന്നും രശ്മി പറയുന്നു. മാധവിക്കൂട്ടിയുടെ ഭാഷയിൽ പറഞ്ഞാൽ തനിക്കു പൂച്ചയേ പോലെ ഒമ്പത് ജന്മങ്ങൾ ഉണ്ട് എന്നും രശ്മി തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നുണ്ട്.

രശ്മിയുടെ ഫേസ്ബുക്ക് പോസ്സ്റ്റിന്റെ പൂർണ്ണരൂപം.

മേരേ പ്യാരേ ദേശ് വാസിയോം….
ഉപയോഗിച്ചിരുന്ന പ്രൊഫൈൽ തിരിച്ചെടുക്കാൻ കഴിയാത്തവിധം നഷ്ടപ്പെട്ടത് കൊണ്ട് പുതിയതൊന്ന് ആരംഭിക്കേണ്ടി വന്നു. സൈബറിടത്തിലെ ‘വികാരഭരിതരായ’ ജനക്കൂട്ടത്തെ നിശബ്ദം നോക്കിക്കാണുന്നുണ്ടായിരുന്നു എന്റെ മേൽ പോലീസ് ആരോപിച്ചിരിക്കുന്ന ഗൗരവകരമായ കുറ്റങ്ങൾ അല്ല നിങ്ങളെ അലട്ടുന്നത് എന്നത് വേദനിപ്പിക്കുന്നു. നിങ്ങളെ അലട്ടുന്നത് എന്റെ സ്ത്രീ ശരീരം വില്പനക്കുണ്ടോ എന്ന സംശയമാണ് ഇനി ഉണ്ടെങ്കിൽ പോലീസ് പറഞ്ഞ തുക കയ്യിലില്ല എന്നതാണ്. കുറ്റങ്ങൾ ആരോപിച്ചവർ അത് തെളിയിക്കുകയും വേണം അതുവരെ ഭരണഘടനാപരമായി ഞാൻ നിരപരാധിയാണ്. അതിനെ നിങ്ങൾ എങ്ങനെ കാണുന്നു എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല.

Latest
Widgets Magazine