നിവിന്‍റെ നായികയാകാന്‍ ഇല്ലെന്ന് റിമി ടോമി; ഒപ്പം ചെയ്യാന്‍ മടിച്ച ആ സീന്‍

ക്രിക്കറ്റ് കളിയുടെ ആവേശം തുളുമ്പിനിന്ന സിനിമയായിരുന്നു നിവിന്‍പോളി നായകനായ 1983. ചിത്രത്തില്‍ ക്രിക്കറ്റ് കളിയെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കുകയും തന്നിലൂടെ പൂവണിയാത്ത ആഗ്രഹങ്ങള്‍ മകനിലൂടെ സാധിച്ചെടുക്കുന്ന രമേശനെയാണ് നിവിന്‍പോളി അവതരിപ്പിച്ചത്. ചിത്രത്തില്‍ രമേശന്റെ ഭാര്യ സുശീലയായി എത്തിയത് ശ്രിന്ദയായിരുന്നു. സുശീലയെ അവതരിപ്പിക്കാന്‍ ആദ്യം സമീപിച്ചത് റിമിയെ ആയിരുന്നു. സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും സംവിധായകന്‍ വിശദീകരിച്ചു. നിവിന്‍ പോളിയുമായിട്ടുള്ള ഫസ്റ്റ് നൈറ്റ് സീന്‍ ആണ് ആദ്യത്തേതെന്ന് പറഞ്ഞപ്പോള്‍ തന്നെ റിമി ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. പിന്നീടാണ് എബ്രിഡ് തന്റെ സഹപ്രവര്‍ത്തകയായ ശ്രിന്ദയെ സമീപിക്കുന്നതും ശ്രിന്ദ നായികയായി എത്തുന്നതും.

Latest
Widgets Magazine