എന്തുകൊണ്ട് സറാഹ ഡൗണ്‍ലോഡ് ചെയ്യരുത്; വൈറലായ ആപ്പിനെക്കുറിച്ച്…

2017 ഫെബ്രുവരിയില്‍ വെബ് പതിപ്പായാണ് സറാഹ ആരംഭിച്ചത്. പിന്നീട് ജൂണിലാണ് സറാഹ മൊബൈല്‍ ആപ്പിലേയ്ക്ക് കൂടി വേഷപ്പകര്‍ച്ച നടത്തുന്നത്.

സൈന്‍ അലാബ്ദീന്‍ തൗഫീഖ് എന്ന സൗദി പൗരനാണ് ആപ്പ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. അറബയില്‍ സത്യസന്ധത എന്നാണ് സറാഹയുടെ അര്‍ത്ഥം.

സറാഹ വ്യക്തികളുടെ കഴിവുകള്‍ കണ്ടെത്തുമെന്നും മെച്ചപ്പെടുത്തേണ്ടതായ കഴിവുകളും ചൂണ്ടിക്കാണിച്ചുതരുമെന്നുണ് വെബ്സൈറ്റില്‍ സറാഹയെക്കുറിച്ചുള്ള പരാമര്‍ശം.

സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, മേലുദ്യോഗസ്ഥര്‍, കാമുകീ കാമുകന്‍മാര്‍, പ്രണയം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ എ​ന്നിവരോട് ഐഡന്‍റിറ്റി വെളിപ്പെടുത്താതെ എന്തും എടുത്തടിച്ച് പറയാമെന്നതാണ് ആപ്പിന്‍റെ പ്രത്യേകത.

അനോണിമസ് ആപ്പായ സറാഹ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ 7.2 മില്യണ്‍ ജനങ്ങളാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സൈന്‍ ഇന്‍ ചെയ്തിട്ടുള്ളത്.

ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആര്‍ക്കും ഐഡന്‍റിറ്റി വെളിപ്പെടാതെ മെസേജും കമന്‍റും അയയ്ക്കാമെന്നതാണ് ആപ്പിന്‍റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നത്.

മൊബൈല്‍ മെസേജിംഗ് ആപ്പുകളായ വാട്സ്ആപ്പ്, സ്നാപ്ചാറ്റ്, ഫേസ്ബുക്ക് മെസ്സഞ്ചര്‍ തുടങ്ങിയവയ്ക്ക് സറാഹയുടെ വരവ് ഭീഷണിയായെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ജൂലൈ മാസത്തെ കണക്ക് അനുസരിച്ച് പ്ലേ സ്റ്റോറില്‍ മറ്റെല്ലാ ആപ്പുകളെയും പിന്നിലാക്കി സറാഹ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

Latest
Widgets Magazine