ഓടയിലൂടെ ഒഴുകിയെത്തിയത് 43 കിലോ സ്വര്‍ണ്ണവും 3000 കിലോ വെള്ളിയും.

ജനീവ: ഓടയിലൂടെ സ്വര്‍ണ്ണവും വെള്ളിയും ഒഴുക്കി കളയുന്ന രാജ്യം. അതാണ് സ്വിസര്‍ലാന്‍ഡ്. കിലോ കണക്കിന് സ്വര്‍ണവും വെളളിയും മാലിന്യങ്ങള്‍ക്കൊപ്പം ഒഴുക്കി കളയുകയാണിവിടെ. സമ്പന്ന രാജ്യമായ സ്വിസര്‍ലാന്‍ഡ് കഴിഞ്ഞ വര്‍ഷം മാത്രം 43 കിലോ സ്വര്‍ണവു 3000 കിലോ വെളളിയുമാണ് സ്വിസര്‍ലാന്‍ഡ് ഒഴുക്കി വിട്ടത്.
അതായത് ഒരോ വര്‍ഷവും കിലോക്കണക്കിന് സ്വര്‍ണവും വെള്ളിയുമാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് ‘ഫഌ്’ ചെയ്തു കളയുന്നതെന്നാണ് റിപ്പോര്‍ട്ട്. മാലിന്യ ശുദ്ധീകരണ ശാലകളിലേക്കുളള ഓടവഴിയാണ് ഇങ്ങനെ സ്വര്‍ണവും വെള്ളിയും ഒഴുകിയെത്തുന്നത്.എന്നാ ല്‍ സമ്പന്നര്‍ പണം കൂടുതലായതുകൊണ്ട് കൈവശമുള്ള സ്വര്‍ണ്ണവും വെള്ളിയും ഒഴുക്കി കളയുകയാണെന്ന് കരുതിയല്‍ തെറ്റി.gold maountan

ഒഴുകിയെത്തുന്ന മാലിന്യത്തില്‍ നിന്ന് ജലശുദ്ധീകരണശാലകളില്‍ വേര്‍തിരിച്ചെടുക്കുന്നതാണ് ഈ സ്വര്‍ണത്തരികള്‍.മൈക്രോ ഗ്രാം, നാനോ ഗ്രാം തൂക്കമേ ഒരോ സ്വര്‍ണത്തരിക്കും ഉണ്ടാകൂ. എന്നാല്‍ പലതുളളി പെരുവെളളമെന്ന് പറയുംപൊലെ ലക്ഷക്കണക്കിന് ഡോളറിന്റെ സ്വര്‍ണവും വെള്ളിയുമാണ് വേര്‍തിരിച്ചെടുക്കുന്നത്. ഇതിനായി വിപുലമായ സംവിധാനവും ജലശുദ്ധീകരണശാലകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest
Widgets Magazine