കലഹം പരിഹരിക്കാൻ ലൈംഗികത: പുതിയ വഴിയുമായി പുരുഷൻമാർ; പഠന റിപ്പോർട്ട് പുറത്ത്

ഹെൽത്ത് ഡെസ്‌ക്

മുംബൈ: ദാമ്പത്യബന്ധത്തിൽ കലഹവും പരിഭവവുമൊക്കെ പതിവാണ്. എന്നാൽ കൂടുതൽപ്പേരും അത് ഇഷ്ടപ്പെടുന്നു. പറഞ്ഞുതീർത്ത് പ്രശ്നം പരിഹരിക്കുമ്പോൾ ലഭിക്കുന്ന സുഖം ഒന്നു വേറെ തന്നെയാണെന്നാണ് മിക്കവരും പറയുന്നത്. എന്നാൽ മാപ്പ് പറയുന്നത് സെക്സ് വഴിയാണെങ്കിലോ? പുരുഷൻമാർക്ക് അതാണത്രെ ഇഷ്ടം. ദാമ്പത്യ കലഹങ്ങൾ പരിഹരിക്കാൻ സെക്സിന്റെ രൂപത്തിൽ മാപ്പ് പറയാനാണ് പുരുഷൻമാർ ഇഷ്ടപ്പെടുന്നതെന്നാണ് പുതിയ പഠനം പറയുന്നത്. എവല്യൂഷണറി സൈക്കോളജിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് രസകരമായ ഈ വിവരമുള്ളത്. ഭാര്യയുമായി വഴക്ക് ഉണ്ടായി, കുറച്ചു മണിക്കൂറുകളോ, ദിവസങ്ങളോ മിണ്ടാതിരിക്കുന്ന പുരുഷൻമാർ, ഈ പ്രശ്നം പരിഹരിക്കാൻ പല മാർഗങ്ങളും തേടാറുണ്ട്. ഭാര്യയ്ക്ക് ഇഷ്ട ഭക്ഷണമോ വസ്ത്രമോ മറ്റേതെങ്കിലും സമ്മാനമോ വാങ്ങി നൽകുന്നവരുണ്ട്. ഭാര്യയ്ക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിലോ സിനിമയ്ക്കോ കൊണ്ടുപോകുകയോ ചെയ്യുക. എന്നാൽ കൂടുതൽ പുരുഷൻമാരും സ്വീകരിക്കുന്ന മാർഗം സെക്സ് ആണെന്നാണ് അമേരിക്കയിലെ ബക്ക്നെൽ സർവ്വകലാശാലയിൽ നടത്തിയ പഠനത്തിൽ വ്യക്തമായത്. പ്രശ്നപരിഹാരത്തിന് സെക്സ് എന്ന മാർഗം സ്ത്രീകളും ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്ന് പഠനത്തിൽ പങ്കെടുത്ത ദമ്പതികൾ സാക്ഷ്യപ്പെടുത്തുന്നു. പുരുഷൻമാരെപ്പോലെ തിരിച്ച് സ്ത്രീകളും പ്രശ്നപരിഹാരമായി സെക്സിന് മുൻകൈ എടുക്കാറുണ്ടെന്നും പഠനത്തിൽ പറയുന്നു. ടി ജോയൽ വാഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top