സദ ലൈംഗിക തൊഴിലാളിയായി..!

സിനിമാ ഡെസ്‌ക്

ചെന്നൈ: താരപദവിയിൽ എത്തിയാൽ പിന്നെ പ്രമുഖ നടിമാരിൽ ആരും തന്നെ തങ്ങളുടെ ഇമേജിനെ ബാധിക്കുന്ന റോളുകൾ ഒന്നും സ്വീകരിക്കാറില്ല. പ്രത്യേകിച്ച് വേശ്യയുടേതു പോലുള്ള സീനുകളിൽ അഭിനയിക്കാൻ ആരും താല്പര്യം കാട്ടില്ല. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തയാണ് സദ. അന്യൻ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യ മാത്രമല്ല സിനിമാലോകം മുഴുവൻ നിറഞ്ഞു നിന്ന നടിയാണ് സദ. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഏറെ അഭിനയ പ്രധാന്യമുളള വേഷവുമായാണ് ഇത്തവണ സദ എത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അബ്ദുൽ മജീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ഒരു ലൈംഗിക തൊഴിലാളിയുടെ വേഷമാണ് സദയ്ക്ക്.

ടോർച്ച്ലൈറ്റ് എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ലൈംഗിക തൊഴിലാളികളെ കുറിച്ച് ഒരുപാട് കഥകൾ വന്നിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ടോർച്ച്ലൈറ്റ് എന്ന് സംവിധായകൻ പറയുന്നു.

പാതയോരങ്ങളിൽ രാത്രികാലങ്ങളിൽ ഇടപാടുകാരെ കാത്ത് നിൽക്കുന്ന സ്ത്രീകളെ കുറിച്ചല്ല മറിച്ച് അവരാ തൊഴിലിൽ വന്നു പെടാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചാണ് താൻ പറയുന്നതെന്ന് അബ്ദുൽ മജീദ് പറയുന്നു.

ഈ കഥയ്ക്കായി ഞൻ കുറേ ലൈംഗിക തൊഴിലാളികളെ കണ്ടിരുന്നു. അവരുടെ കഥകൾ കേട്ടാണ് ഞാൻ ഇതിന്റെ തിരക്കഥ എഴുതിയത്. പരിതാപകരമായിരുന്നു പലരുടെയും ജീവിതം. കുടുംബം നോക്കാൻ വേറെ നിവർത്തിയില്ലാതായപ്പോൾ ഈ തൊഴിലിലേക്ക് ഇറങ്ങേണ്ടി വന്നവരാണ് ഏറെയും. അല്ലാതെ ആർഭാട ജീവിതം നയിക്കാൻ വേണ്ടിയല്ല. ഇവരുടെ ജീവിതം അതിശയോക്തികൾ കലരാതെ തികച്ചും യഥാർത്ഥമായി അവതരിപ്പിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ചിത്രത്തിനായി പല നായികമാരെയും സമീപിച്ചുവെങ്കിലും ആരും തന്നെ തയ്യാറായില്ല. എന്നാൽ സദ കഥ വളരെ താല്പര്യത്തോടെ കേൾക്കുകയും സമ്മതം അറിയിക്കുകയുമായിരുന്നു.

അഭിനയ സാധ്യത ഏറെയുള്ള കഥാപാത്രമാണ് സദയുടേത്. വളരെ നന്നായി തന്നെ അവർ അത് കൈകാര്യം ചെയ്തിട്ടുമുണ്ട്. റിത്വികയും തന്റെ റോൾ ഗംഭീരമാക്കിയിട്ടുണ്ട്. ഈ ചിത്രത്തിലൂടെ ഒരു ബോധവത്കരണവും സമൂഹത്തിന് ഒരു സന്ദേശവുമാണ് ഞാൻ ലക്ഷ്യം വയ്ക്കുന്നത് – അബ്ദുൽ മജീദ്.

റിത്വികയാണ് സദയെ കൂടാതെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പുതുമുഖങ്ങളായ ഉദയ, ശിവശക്തി, ദിനേശ് എന്നിവരാണ് മറ്റ് താരങ്ങൾ. സംവിധായകൻ വെങ്കടേഷും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഡിസംബറോടെ ടോർച്ച്ലൈറ്റ് തിയ്യയറ്ററുകളിലെത്തും.

Top