അടിപൊളി സ്മാര്‍ട്ട് അടുത്തമാസം വിപണിയില്‍; വിലകേട്ട് ആരും ഞെട്ടരുത് വെറും 13 ലക്ഷം !

പുതിയതായി ഇറങ്ങാന്‍ പോകുന്ന ഈ സ്മാര്‍ട്ട് ഫോണിന്റെ വിലകേട്ട് ആരും ഞെട്ടരുത്…പ്രമുഖ ആഡംബര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ സിരിന്‍ പുറത്തിറക്കുന്ന ഫോണിന്റെ വില ഇന്ത്യന്‍ രൂപ വെറും 13 ലക്ഷം. (20,000 ഡോളര്‍ )

അത്യാധുനിക സാങ്കേതികവിദ്യയും അതിസുരക്ഷാ ഫീച്ചറുകളുമുള്ള സ്മാര്‍ട്‌ഫോണില്‍ നിന്ന് ഹാക്കര്‍മാര്‍ക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ യാതൊരു കാരണവശാലും ലഭിക്കില്ലെന്നാണു കമ്പനിയുടെ അവകാശവാദം. മേയ് മാസം വിപണിയിലെത്തുന്ന ഈ സ്മാര്‍ട്‌ഫോണ്‍ വാങ്ങുകയെന്നതു സാധാരണക്കാര്‍ക്കു ചിന്തിക്കാന്‍ പോലുമാകില്ല.
പുതിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മാണത്തിനായി ഏകദേശം 72 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ രൂപ സ്വരൂപിക്കാനായെന്നു കമ്പനി അവകാശപ്പെടുന്നു. ചൈന അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സമൂഹമാധ്യമം റെന്റെന്‍, ഹോഗെഗ് സഹസ്ഥാപകനായുള്ള സിങ്കുലാരിടീം എന്ന ഇസ്രയേലിലെ സംരംഭക സ്ഥാപനം, ഖസാക്കിലെ പ്രമുഖ നിക്ഷേപകന്‍ കെങ്കെസ് രാകിഷെവ് എന്നിവരാണു സിറിന്‍ കമ്പനിയില്‍ പുതിയ സ്മാര്‍ട്‌ഫോണിനായി നിക്ഷേപിച്ചിരിക്കുന്നത്. പുതിയ സ്മാര്‍ട്‌ഫോണിലൂടെ ഉയര്‍ന്ന എക്‌സിക്യൂട്ടിവ് ഓഫിസര്‍മാരെയാണു ലക്ഷ്യമിടുന്നതെന്നു കമ്പനി വെളിപ്പെടുത്തുന്നു. ലണ്ടനിലെ മെയ്‌ഫെയറില്‍ തങ്ങളുടെ പ്രഥമ സ്റ്റോറും മേയില്‍ കമ്പനി ആരംഭിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലവില്‍ ലഭ്യമായ ഏറ്റവും നൂതന ടെക്‌നോളജിയായിരിക്കും സ്മാര്‍ട്‌ഫോണില്‍ ഉണ്ടായിരിക്കുക. സൈനികസമാനമായ സുരക്ഷാ ക്രമീകരണങ്ങളും ഇതിലുണ്ടായിരിക്കുമെന്ന് സിറിന്‍ കമ്പനിയുടെ സഹസ്ഥാപകനും പ്രസിഡന്റുമായ മോഷെ ഹോഗെഗ് വെളിപ്പെടുത്തുന്നു. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലോ അല്ലെങ്കില്‍ രണ്ടുവര്‍ഷത്തിനു ശേഷം മാത്രം ലഭ്യമാകാന്‍ സാധ്യതയുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യയിലോ അധിഷ്ഠിതമായാകും പുതിയ സ്മാര്‍ട്‌ഫോണ്‍ പ്രവര്‍ത്തിക്കുക.

Top