സൗദിയിൽ 2017ൽ തൊഴിൽ നഷ്​ടമായവർ അഞ്ചരലക്ഷം

ജിദ്ദ: വിദേശികളായ 5,58,716 പേർക്ക് 2017ൽ സൗദിയിൽ തൊഴിൽ നഷ്ടമായെന്ന് റിപ്പോർട്ട്. സോഷ്യൽ ഇൻഷുറൻസ് ജനറൽ ഓർഗനൈസേഷന്‍റെ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഇതേ കാലയളവിൽ തൊഴിൽ രംഗത്തേക്ക് സ്വദേശികളായ 1,21,789 പേർ പ്രവേശിച്ചതായും റിപ്പോർട്ടിലുണ്ട്.

2017ന്‍റെ തുടക്കത്തിൽ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്ത സ്വദേശികളുടെ എണ്ണം 18,62,118 ആണ്. പിന്നീട് സ്വദേശികളുടെ അനുപാതം 19,83,907 ആയി (6.5 ശതമാനം) വർധിച്ചു. ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്ത വിദേശികളുടെ എണ്ണം 85,18,206 ൽ നിന്ന് 79,59,490 ആയി കുറഞ്ഞു.ഇത് സംബന്ധിച്ച കൂടുതൽ കണക്കുകൾ വരും ദിവസങ്ങളിൽ പുറത്ത് വരുമെന്നാണ് സൂചന

Latest
Widgets Magazine