സൗമ്യവധകേസിൽ പോലീസിന് പറ്റിയ വീഴ്ച്ച പറ്റി ; 50 വയസ്സുള്ള ഒരു യാത്രക്കാരനെ അവഗണിച്ചതെന്തിന് ?അഡ്വ. ബി.എസ്. ആളൂര്‍

കൊച്ചി:ഗോവിന്ദചാമിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയ 2014 സെപ്തംബര്‍ 15 ലെ സുപ്രീംകോടതിവിധി കേട്ടപ്പോള്‍ ഒരാളുടെ ജീവനെങ്കിലും രക്ഷിക്കാനായല്ലോ എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് മടങ്ങിയതെന്നും ആ ദിവസം ജീവിതത്തില്‍ മറക്കാനാകില്ലെന്നും അഭിഭാഷകന്‍ ബി.എസ്. ആളൂര്‍.

സൗമ്യവധം നടന്നദിവസം അതേ ട്രെയിനില്‍ ഉണ്ടായിരുന്ന 50 വയസ്സുള്ള ഒരു യാത്രക്കാരനെ അവഗണിച്ചതാണ് കേസില്‍ പോലീസിന് പറ്റിയ പിഴവെന്ന് ആളൂര്‍ ആ യാത്രക്കാരനെ പ്രതിഭാഗം സാക്ഷിയാക്കണമെന്ന് പറഞ്ഞ് ഒരു വ്യക്തിയുടെ പൂര്‍ണ്ണ അഡ്രസോടെ ലിസ്റ്റ് കൊടുത്തിരുന്നു എന്നും പറയുന്നു. ഗോവിന്ദചാമി ട്രെയിന്റെ ഇടതുഭാഗത്തൂടെ പോയപ്പോള്‍ ഇയാള്‍ വലതു വാതിലിലൂടെ പോയെന്ന് കാണിച്ചായിരുന്നു സമന്‍സ് പോലീസിന് കൊടുത്തത്. ഇയാള്‍ പിച്ചയെടുത്തു നടക്കുന്നയാളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോലീസ് അയാളെ ഓടിച്ചു. അതു തന്നെയായിരുന്നു പോലീസിന്റെ ഏറ്റവും വലിയ പരാജയം. അയാളെ കണ്ടെത്താത്തതിനാല്‍ നേരിട്ട് തെളിവില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി. അന്ന് ഞാന്‍ ഉന്നയിച്ച ആ യാഥാര്‍ത്ഥ്യം സുപ്രീംകോടതി കണ്ടെത്തി എന്നതില്‍ അതിയായ സന്തോഷമുണ്ട്. അയാള്‍ ഭിക്ഷാടന മാഫിയയുടെ ആളായിരുന്നു. അയാളുടെ ഫോട്ടോ, കാര്‍ഡ് എല്ലാം പോലീസിന് കൈമാറിയിരുന്നു.

പോലീസ് അത് കോടതിയുടെ മുന്നില്‍ കൊണ്ടുവന്നില്ല. പൂനെയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന തന്നെ കേരളത്തിലേക്ക് കൊണ്ടുവന്ന കേസായിരുന്നു സൗമ്യാവധക്കേസ്. കേസ് ഏറ്റെടുക്കുമ്പോള്‍ ഇത്ര വലിയ കേസായിരുന്നെന്ന് കരുതിയിരുന്നില്ലെന്നും ആളൂര്‍ അഭിമുഖത്തില്‍ പറഞു.അതേസമയം ഗോവിന്ദചാമി വെറും പാവത്താനാണെന്നും ആളൂര്‍ പറയുന്നില്ല. എന്നാല്‍ കേസിലെ കുറ്റം ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും പറയുന്നു. ഗോവിന്ദച്ചാമി മയക്കുമരുന്നും മറ്റും വിറ്റു നടക്കുന്ന ട്രെയിനില്‍ പിടിച്ചുപറി നടത്തുന്ന ഒരു വ്യക്തിയാണ്. കുറ്റകൃത്യത്തില്‍ ഒരറ്റം വരെ പങ്കെടുത്തിട്ടുണ്ട്. പക്ഷേ കേസില്‍ പറയുന്ന കുറ്റം ചെയ്തിട്ടുണ്ടെന്ന് അന്നും ഇന്നും വിശ്വസിക്കുന്നില്ല.തീയില്ലാതെ പുകയുണ്ടാകില്ലല്ലോ, പുകകയ്ക്കുള്ള കുറ്റമുണ്ട്. പക്ഷേ തീയ്ക്കുള്ള കുറ്റം അയാള്‍ ചെയ്തിട്ടില്ല. അധോലോകം, മതംമാറ്റ-ഭിക്ഷാടന മാഫിയകള്‍ എന്നിവയുടെ ആളാണ് എന്ന തരത്തില്‍ പുറത്തുവന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ അസംബന്ധവും കെട്ടുകഥകളുമാണെന്നും ആളൂര്‍ വ്യക്തമാക്കുന്നു.<

Top