വീണ്ടും നിലപാട് മാറ്റി ശ്രീധരന്‍ പിള്ള; സ്ഥാനാര്‍ത്ഥി പട്ടികയെപ്പറ്റി തനിക്കറിയില്ല

വീണ്ടും മലക്കം മറിഞ്ഞ് ശ്രീധരന്‍ പിള്ള. സ്ഥാനാര്‍ത്ഥി പട്ടികയെപ്പറ്റി തനിക്കറിയില്ലെന്ന്   പറഞ്ഞാണ് പുതിയ നിലപാട് മാറ്റവുമായി ശ്രീധരന്‍ പിള്ള രംഗത്തെത്തിയിരിക്കുന്നത്.ബിജെപിയുടെ സാധ്യത പട്ടിക കേന്ദ്രനേതൃത്വത്തിന് കൊടുത്തിരുന്നുവെന്ന മുന്‍പ്രസ്താവന തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ബിജെപി ദേശീയനേതൃത്വത്തിന് താന്‍ പട്ടിക കൈമാറിയിട്ടില്ലെന്ന് പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

ഇങ്ങനെയൊരു കാര്യം താന്‍ പറഞ്ഞിട്ടില്ലെന്നും പാര്‍ട്ടി സ്ഥാനാര്‍ഥികളെ ബിജെപി കേന്ദ്രനേതൃത്വമാണ് നിശ്ചയിക്കുമെന്നും പിഎസ് ശ്രീധരന്‍പിള്ള അറിയിച്ചു. സ്ഥാനാര്‍ഥി പട്ടിക കൈമാറാനായി താന്‍ ദില്ലിക്ക് പോയിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂടിയാലോചന ഉണ്ടായിട്ടില്ലെന്ന വിമര്‍ശനം ആര്‍ക്കെങ്കിലും ഉള്ളതായി തനിക്ക് അറിയില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത് ബിഡിജെഎസ് ആണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജെപിയില്‍ ആലോചിക്കാതെ ശ്രീധരന്‍പിള്ളയും സംഘടനാ ചുമതലയുള്ള ബിജെപി നേതാവ് ബിഎല്‍ സന്തോഷും ചേര്‍ന്ന് സാധ്യത പട്ടിക കേന്ദ്രനേതൃത്തിന് കൈമാറിയെന്ന് നേരത്തെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനെതിരെ പികെ കൃഷ്ണദാസ്, വി.മുരളീധരന്‍ എന്നീ നേതാക്കളുടെ അനുയായികള്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് പരാതി അയക്കുകയും ചെയ്തിരുന്നു. പിള്ളയുടെ നടപടിക്കെതിരെ സംസ്ഥാന നേതൃത്വത്തില്‍ അമര്‍ഷം പുകയുന്നതിനിടെയാണ് സ്ഥാനാര്‍ഥി പട്ടികയുടെ കാര്യത്തില്‍ ബിജെപി അധ്യക്ഷന്‍ മലക്കംമറിഞ്ഞത്.

Top