പ​ല​ർ​ക്കും പെ​ണ്‍​കു​ട്ടി​ക​ളെ കാ​ഴ്ച​വ​ച്ചി​ട്ടു​ള്ള ക്രിമിനൽ …സി​നി​മാ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​മാ​യി അടുത്ത ബന്ധം..മ​ഹേ​ഷ് ഉ​പാ​ധ്യാ​യ മ​റ്റൊ​രു പ​ൾ​സ​ർ സു​നി​!

കൊച്ചി: ഇവാൻ മറ്റൊരു പൾസർ സുനി …?സിനിമാ അണിയറ പ്രവർത്തകരുമായി അടുത്ത ബന്ധമുല്ല ക്രിമിനൽ .തട്ടിക്കൊണ്ടുപോയി പലർക്കും പെണ്‍കുട്ടികളെ കാഴ്ചവച്ചിട്ടുള്ളകൊടും ക്രിമിനൽ എന്നും പോലീസ്‌.സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് എറണാകുളം വടുതലയിൽനിന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന രാജസ്ഥാൻ സ്വദേശി മഹേഷ് ഉപാധ്യായ (ലക്കി ശർമ) മറ്റൊരു പൾസർ സുനിയെന്നു പോലീസ് പറയുന്നത് . മഹാരാഷ്ട്ര, രാജസ്ഥാൻ, നോയിഡ എന്നിവിടങ്ങളിലെ സിനിമാ അണിയറ പ്രവർത്തകരുമായി ബന്ധമുള്ള ഇയാൾ പലർക്കും പെണ്‍കുട്ടികളെ കാഴ്ചവച്ചിട്ടുള്ളതായും പോലീസിനു വിവരം ലഭിച്ചു. പ്രതിയുടെ ഫോണിൽനിന്നും ലഭിച്ച ചിത്രങ്ങൾ ഇത്തരത്തിലുള്ള സൂചനകളാണു നൽകുന്നതും.

പെണ്‍കുട്ടികളുമായി വിവിധ ഹോട്ടൽ മുറികളിൽ അടുത്തിടപഴുകുന്ന ഇയാളുടെ ചിത്രങ്ങളും ഫോണിൽനിന്നു കണ്ടെത്തിയവയിൽപ്പെടുന്നു. അതേസമയം, പ്രതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കൈമാറാൻ മഹാരാഷ്ട്ര, രാജസ്ഥാൻ പോലീസ് തയ്യാറാകുന്നില്ലെന്ന് കേസ് അന്വേഷിക്കുന്ന നോർത്ത് എസ്ഐ വിപിൻദാസ് വ്യക്തമാക്കി. പ്രതിയുടെ ഉന്നതതല ബന്ധത്തിന്‍റെ ഫലമാണോ ഈ നടപടികളെന്നും പോലീസ് സംശയിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നോയിഡയിൽനിന്നും പ്രതിയെ കൊച്ചിയിലെത്തിക്കുന്നതിനുമുന്പേ ഇയാളുടെ സഹായത്തിനായി ചിലർ സ്റ്റേഷൻ പരിസരത്ത് എത്തിയത് സംബന്ധിച്ചും പോലീസ് അന്വേഷിക്കും. അതേസമയം, പ്രതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചു ഇന്നലെ നടത്തിയ പരിശോധനകളിൽ നിരവധി സ്ത്രീകളുമായി പ്രതി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായും ഇതിൽ കാമുകിയെന്നു പോലീസ് സംശയിക്കുന്ന രാജസ്ഥാൻ സ്വദേശിനിയായ പെണ്‍കുട്ടിയെ മാത്രം ആയിരത്തിലേറെ തവണ വിളിച്ചതായും കണ്ടെത്തിയിരുന്നു. ഫോണിന്‍റെ ശാസ്ത്രീയ പരിശോധന നടത്തുന്ന കാര്യത്തിൽ ആലോചനകൾ നടക്കുകയാണ്.

പെണ്‍കുട്ടിയെ ആവശ്യപ്പെട്ട് ഒരാൾ മഹേഷിനെ സമീപിച്ചിരുന്നതായി പോലീസിനു വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. പക്ഷേ, പെണ്‍കുട്ടിയുടെ എതിർപ്പു കാരണം ഇയാൾ പിൻവാങ്ങുകയായിരുന്നുവെന്നു നോർത്ത് എസ്ഐ വിപിൻ ദാസ് പറഞ്ഞു. കേസിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. ഇതിനായുള്ള കസ്റ്റഡി അപേക്ഷ പോലീസ് ഇന്നു കോടതിയിൽ സമർപ്പിക്കും.

Top