പതിനാറ് വയസേ ഉള്ളൂ; പക്ഷെ പൊക്കം ഏവരെയും അതിശയിപ്പിക്കും…

ലണ്ടന്‍: ലോകത്തിലെ ഏറ്റവും പൊക്കക്കാരനായ കൗമാരക്കാരന്‍ ബ്രിട്ടനിലെ ബ്രാന്‍ഡം മാര്‍ഷെ ആണെന്നാണ് കരുതുന്നത്. വയസ് പതിനാറ്. ഉയരം ഏഴടി നാലിഞ്ച്. കക്ഷി ഇപ്പോഴും പൊങ്ങിക്കൊണ്ടിരിക്കുകയാണ്. കുടുംബത്തിലെ മറ്റുള്ളവരെല്ലാം സാധാ പൊക്കക്കാര്‍. ഒമ്പതു വയസുവരെ ബ്രാന്‍ഡവും അങ്ങനെ തന്നെയായിരുന്നു. പിന്നീടാണ് വളര്‍ന്നുപൊങ്ങിയത്. രോഗമായിരിക്കുമെന്നു കരുതി ഡോക്ടര്‍മാരെ കാണിച്ചു. പക്ഷേ, ഒരു കുഴപ്പവും കണ്ടെത്താനായില്ല.കഴിഞ്ഞ വര്‍ഷമാണ് ബ്രാന്‍ഡം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ഏഴടിയോടടുപ്പിച്ചായിരുന്നു അന്നു പൊക്കം. ഇതിനിടെ ബാസ്‌കറ്റ് ബാള്‍ ടീമിലും ഇടം പിടിച്ചു. പുറത്തിറങ്ങിയാല്‍ ആളുകള്‍ ചുറ്റും കൂടും. പലര്‍ക്കും സെല്‍ഫിയെടുക്കണം. അതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. പലപ്പോഴും മുട്ടുകുത്തിനില്‍ക്കേണ്ടിവരും. അപ്പോള്‍ ശരിക്കും പൊക്കം ഫീലുചെയ്യുന്നില്ലെന്ന് ചിലര്‍ക്ക് നിരാശ. പിന്നെ ഒരു തരത്തില്‍ അഡ്ജസ്റ്റു ചെയ്തു ചെയ്ത് കാര്യങ്ങള്‍ ഓകെയാക്കും. ആരെയും നിരാശപ്പെടുത്തില്ല.

പൊക്കം പ്രശസ്തി സമ്മാനിക്കുമ്പോഴും ചില സ്വകാര്യ ദുഃഖങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. എവിടെയും ഫ്രീയായി നടക്കാനാവുന്നില്ല എന്നതാണ് പ്രധാനം. ആദ്യമൊക്കെ ആസ്വദിച്ചിരുന്നെങ്കിലും പിന്നീട് പ്രശ്‌നമായി തോന്നി. ഇഷ്ടവസ്ത്രം ധരിക്കാനാവാത്തത് മറ്റൊരു പ്രശ്‌നം.

Latest
Widgets Magazine