ഭാര്യയെ കമ്മീഷണറാക്കി ഭർത്താവ് സ്ഥാനമൊഴിഞ്ഞു; കൊല്ലം കമ്മീഷണർ ഓഫീസ് സാക്ഷ്യം വഹിച്ചത് ഒരപൂർവ്വ സ്ഥാനമാറ്റ ചടങ്ങിന്

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മീഷണറായിരുന്ന സതീഷ് ബിനോ സ്ഥാനമൊഴിഞ്ഞപ്പോൾ പുതിയ സിറ്റി പോലീസ് കമ്മീഷണറായി സ്ഥാനമേറ്റത് ഭാര്യ അജിത ബീഗം. കേരളാ പൊലീസിൻറെ ചരിത്രത്തിൽ ഇത് ആദ്യമായിട്ടാണ് ഭർത്താവ് ഭാര്യയ്ക്ക് ബാറ്റൺ കൈമാറുന്നത്. സഹപ്രവർത്തകർക്ക് ഒരു രസികൻ കാഴ്ചതന്നെയായിരുന്നു ഇരുവരുടെയും സ്ഥാനമാറ്റവും സ്ഥാനമേറ്റെടുക്കലും.

ജമ്മുകാശ്മീർ മുതൽ ഒട്ടനവധി സംസ്ഥാനങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെങ്കിലും ഭർത്താവിൻറെ കയ്യിൽ നിന്നും ബാറ്റൺ സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അജിത ബീഗം മാധ്യമങ്ങളോട് പറഞ്ഞു. താൻ കൊണ്ടുവന്ന പദ്ധതികൾ തന്നെക്കാൾ മികച്ചരീതിയിൽ ഭാര്യ തുടർന്ന് കൊണ്ടുപോകുമെന്ന് സതീഷ് ബിനോയും പ്രതികരിച്ചു

Latest
Widgets Magazine