കാസര്‍കോട് ഇരട്ടകൊലപാതകത്തില്‍ ടി പി വധക്കേസിലെ പ്രതികള്‍ക്കും പങ്കെന്ന് സംശയം; കിര്‍മാണി മനോജും സംഘവും പരോളിലിറങ്ങിയത് എന്തിന് ? സിപിഎമ്മിന്റേത് കൈവിട്ട കളിയോ ?

കണ്ണൂര്‍: കാസര്‍കോട് ഇരട്ടക്കൊലപാതകത്തിലും ടി പി കേസിലെ പ്രതികള്‍ക്ക് പങ്ക് ? കൊലപാതകം നടക്കുന്നതിന് രണ്ടു ദിവസം മുമ്പാണ് ടിപി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ക്വട്ടേഷന്‍ സംഘാങ്ങളായ കിര്‍മാണി മനോജുള്‍പ്പെടെയുള്ള പ്രതികള്‍ പരോളിലിറങ്ങിയത്. പ്രൊഫഷണല്‍ കൊലപാതക സംഘമാണ് ഇരട്ടകൊലപാതകം നടത്തിയതെന്ന ആരോപണം നിലനില്‍ക്കെയാണ് ടിപി വധക്കേസിലെ പ്രതികളുടെ പങ്കും ഈ വിഷയത്തില്‍ ചര്‍ച്ചയാകുന്നത്.

ടി പി വധക്കേസിലെ രണ്ട് പ്രതികള്‍ക്ക് ഈ കൊലപാതകം നടക്കുന്നതിന് മുമ്പ് പരോള്‍ നല്‍കി പുറത്തുവിട്ടിട്ടുണ്ട്. അടിയന്തരമായ കാര്യങ്ങള്‍ക്ക് മാത്രമേ കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിക്കാറുള്ളൂ. കിര്‍മാണി മനോജിനും റഫീഖിനും അത്തരമെന്ത് ഗുരുതരമായ ആവശ്യമാണ് ഉണ്ടായിരുന്നത്? പരോള്‍ വാങ്ങി ഇരുവരും എങ്ങോട്ടാണ് പോയതെന്നതെന്ന അന്വേഷിക്കണമെന്ന് തിരവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൃപേഷ് ബൈക്കില്‍ പോകുമ്പോള്‍ പിന്നില്‍ നിന്ന് വാഹനത്തില്‍ വന്ന് ഒറ്റ വെട്ടായിരുന്നു. ആ ഒറ്റ വെട്ടിന് തല പിളര്‍ന്നു. എങ്ങനെ അത്തരമൊരു വെട്ട് വെട്ടാന്‍ സാധാരണ ഒരാള്‍ക്ക് കഴിയും? വളരെ പരിചയമുള്ള ഒരു ഗുണ്ടയ്ക്ക് മാത്രമേ അത്തരമൊരു കൃത്യം നടത്താനാകൂ. അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഇവിടത്തെ പൊലീസിനാകില്ല. കേസില്‍ സിബിഐ അന്വേഷണം നടത്തിയേ മതിയാകൂ – തിരുവഞ്ചൂര്‍ പറഞ്ഞു.

പരോളിലിറങ്ങിയ ടിപി വധക്കേസിലെ കൊടി സുനി സ്വര്‍ണ്ണകടത്തുമായി ബന്ധപ്പെട്ട കേസില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായിരുന്നു.ജയിലിലും പരോളിലുമായി ഇറങ്ങുന്ന പ്രതികള്‍ പുറത്ത് ക്വട്ടേഷന്‍ ഏറ്റെടുത്ത് നടപ്പാക്കുന്നുവെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ കിര്‍മാണി മനോജിന്റെ പരോള്‍ യാത്രയും അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

Top