പണം നൽകിയാൽ പ്രശ്‌നമില്ലല്ലോ: വിദ്യാബാലനോടു സൈനികന്റെ ചോദ്യം

സിനിമാ ഡെസ്‌ക്

മുംബൈ: തനിക്കു നേരെ തുറിച്ചു നോക്കിയ യുവാവിന്റെ ലൈംഗിക അതിക്രമത്തിന്റെ കഥ മീടു ക്യാംപെയിനിന്റെ ഭാഗമായി വെളിപ്പെടുത്തിയ നടി വിദ്യാബാലനോടു മോശമായ പരാമർശവുമായി സൈനികൻ രംഗത്ത്.
‘മീ ടൂ’ ക്യാംപയിനിൽ പങ്കുചേർന്ന് ഹോളിവുഡ് താരങ്ങൾ മുതൽ പെൺകുട്ടികളെല്ലാം തങ്ങൾക്കുണ്ടായ ദുരനുഭവം തുറന്നു പറയുന്നതിനിടെ തനിക്കുണ്ടായ അനുഭവം പങ്കുവെച്ച വിദ്യാബാലനെ അധിക്ഷേപിച്ച് സൈനികൻ രംഗത്ത്.’പണം കൊടുക്കാതെ ശരീരത്തിലേക്ക് തുറിച്ച് നോക്കിയതാണോ തന്റെ പ്രശ്നം’ എന്നാണ് സൈനീകന്റെ ചോദ്യം.

സിനിമയിൽ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന വിദ്യാ ബാലന്റെ ശരീരത്തിൽ തുറിച്ച് നോക്കിയാൽ എന്താണ് പ്രശ്നമെന്നും കാശ് കൊടുക്കാതെ നോക്കുന്നതാണോ പ്രശ്നമെന്നുമായിരുന്നു ഒരു സൈനികന്റെ ചോദ്യം.

ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സൈനികൻ വിദ്യാ ബാലന്റെ പരാമർശങ്ങൾക്കെതിരെ രംഗത്തെത്തിയത്. പണം കൊടുക്കാതെ നോക്കി എന്നതാണ് അവരുടെ പ്രശ്നമെങ്കിൽ അവർക്ക് അയാളോട് പണം ചോദിക്കാമായിരുന്നു എന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്. യൂത്ത് ബി.ജെ.പി എന്ന ഫേസബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.

Latest
Widgets Magazine