തനിക്കും സെക്‌സിയാകാന്‍ കഴിയുമെന്ന് തമിഴ് ഹാസ്യതാരം; രണ്ട് ചൂടന്‍ ചിത്രങ്ങളും പങ്കുവച്ചു

സെക്‌സിയാകാന്‍ ശരീരത്തിന്റെ അളവ് കോലുകള്‍ നിശ്ചയിക്കുന്നവര്‍ ഇനി ഒന്നറയ്ക്കും. ആർക്കും സെക്‌സിയാകാം എന്ന പ്രഖ്യാപനവുമായി തമിഴ് ഹാസ്യതാരം രംഗത്ത്. തമിഴ് സിനിമകളിലെ സ്ഥിരം ഹാസ്യതാരമായ വിധ്യുലേഖാ രാമനാണ് തനിക്കും സെക്‌സിയാകാന്‍ കഴിയും എന്ന് പ്രഖ്യാപിച്ചത്. വെറും പ്രഖ്യാപനം മാത്രമല്ല രണ്ട് സെക്‌സി ഫോട്ടോയും നടി ആരാധകര്‍ക്കായി പങ്കുവച്ചു.

തമിഴ് നടന്‍ മോഹന്‍ രാമന്റെ മകളായ വിദ്യു ഗൗതം മേനോന്‍ ചിത്രമായ നീതാനെ എന്‍ പൊന്‍വസന്തത്തിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. ജില്ല, വാസുവും ശരവണനും ഒന്നാ പഠിച്ചവന്‍ഗ, പുലി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഈ നടി. ഹാസ്യം ചെയ്യുന്ന സ്ത്രീകള്‍ക്ക് സെക്സി ആകാന്‍ സാധിക്കില്ലെന്ന പ്രേക്ഷകരുടെ മനോഭാവത്തെ എതിര്‍ത്ത് വിദ്യു ട്വീറ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘നിങ്ങള്‍ ഹാസ്യം കൈകാര്യം ചെയ്യുന്ന നടിയാണെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും സെക്സി ആകാന്‍ സാധിക്കില്ലെന്നാണ് പ്രേക്ഷകരുടെ ധാരണ. എങ്കില്‍ ഞാനാണ് പറയുന്നത് എനിക്ക് സാധിക്കും’ എന്ന ക്യാപ്ഷനോടെയാണ് വിദ്യു തന്റെ സെക്സി ലുക്കിലുള്ള ചിത്രം പങ്കുവച്ചത്. കറുത്ത നിറമുള്ള ഗൗണ്‍ അണിഞ്ഞ് സുന്ദരിയായാണ് വിദ്യു ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

Top