സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അട്ടിമറിക്കാനുള്ള കേന്ദ്രനീക്കം സ്വതന്ത്ര ജുഡീഷ്യറിയുടെ മേലുള്ള കൈകടത്തൽ: വി.എം.സുധീരൻ

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജി ആക്കരുതെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് ജനാധിപത്യ വിശ്വാസികളെയാക്കെ ആശങ്കയിലാഴ്ത്തുന്നതാണ്.സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഈ നീക്കം സ്വതന്ത്ര ജുഡീഷ്യറിക്ക് മേലുള്ള കൈകടത്തലാണ്. ജുഡീഷ്യറിയിലും പിടിമുറുക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണിത്.

ജനാധിപത്യ സംവിധാനത്തിന്റെ ആരോഗ്യപരമായ പ്രവർത്തനത്തിന് നീതിപൂർവ്വവും നിഷ്പക്ഷവും സ്വതന്ത്രവുമായ ജുഡീഷ്യറി അനിവാര്യമാണ്. അത് ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ഈ ഗൂഢനീക്കം അപലപനീയമാണ്.

ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ നടപടിയെ ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത് മോഡി ഭരണകൂടത്തിനെതിരെയുള്ള കനത്ത തിരിച്ചടിയായിരുന്നു. അതിനെതിരെയുള്ള തരംതാണ പ്രതികാരമായിട്ടു മാത്രമേ മോഡി ഭരണകൂടത്തിന്റെ ഇപ്പോഴത്തെ നീക്കത്തെ കാണാനാകൂ.

Latest
Widgets Magazine