സോളാര്‍ കേസില്‍ പെട്ടവര്‍ പൊതു പ്രവര്‍ത്തനം നിര്‍ത്തണം; ആഞ്ഞടിച്ച് വിഎസ്

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്താല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ള യുഡിഎഫിന്റെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ കേസെടുത്തതിനു പിറകെ രൂക്ഷ പ്രതികരണവുമായി സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ്‌ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. സോളാര്‍ അിമതിക്കേസിലും ബലാല്‍സംഗ കേസിലും അന്വേഷണം നേരിടുന്ന യുഡിഎഫിന്റെ നേതാക്കള്‍ പൊതു പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. അഴിമതിക്കാര്‍ക്കും സദാചാര വിരുദ്ധര്‍ക്കും പൊതുപ്രവര്‍ത്തന രംഗത്ത് തുടരാന്‍ യോഗ്യതയില്ല. അതിനാല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ മുഴുവന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തണമെന്ന് വിഎസ് ആവശ്യപ്പെടുന്നു. സരിത എസ് നായര്‍ തന്റെ വിവാദ കത്തില്‍ പേര് പരാമര്‍ശിച്ചിട്ടുള്ള മുഴുവന്‍ നേതാക്കള്‍ക്കെതിരേയും ബലാല്‍സംഗത്തിനു കേസെടുത്തു കഴിഞ്ഞു. മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെയും കേസില്‍ ഉള്‍പ്പെട്ട മറ്റു നേതാക്കളെയും രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിനു മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകഷ്ണനെതിരേയും ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനു തമ്പാനൂര്‍ രവി, ബെന്നി ബഹന്നാന്‍ എന്നിവര്‍ക്കെതിരേയും കേസെടുത്തു.

Latest
Widgets Magazine