ഏഴ് അടിവരെ ഉയരത്തില്‍ വന്‍തിരമാലകള്‍ ആഞ്ഞടിക്കും; തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം;ശംഖുമുഖത്ത് സന്ദര്‍ശകര്‍ക്ക് വിലക്ക്

തിരുവനന്തപുരം: കടല്‍ക്ഷോഭം ശക്തമായ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം. അടുത്ത 24 മണിക്കൂര്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. അഞ്ച് മുതല്‍ ഏഴ് അടി വരെയുള്ള വന്‍തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രനിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ രാത്രി വരെയാണ് നിയന്ത്രണം. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ശംഖുമുഖം കടപ്പുറത്ത് 48 മണിക്കൂര്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. കടലാക്രമണം ശക്തമായതിനാലും തീരവും അടുത്തുള്ള റോഡും ഭാഗികമായി തകര്‍ന്നതിനാലുമാണ് നടപടി. സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ കടലാക്രമണം അനുഭവപ്പെടുകയാണ്.

Top