താന്‍ കെഎംആര്‍എല്‍ എംഡി ആയിരിക്കുമ്പോള്‍ ശീമാട്ടി കരാര്‍ നടപ്പാക്കില്ല;രാജമാണിക്യത്തിന്റേയും ബീന കണ്ണന്റേയും ഗൂഡാലോചന പൊളിച്ച് ഏലിയാസ് ജോര്‍ജ്.

കൊച്ചി: കൊച്ചി മെട്രോയുടെ പേരില്‍ ശീമാട്ടിയുടെ ബീനാക്കണ്ണന് ലക്ഷങ്ങള്‍ അടിച്ചെടുക്കാനുള്ള കള്ളക്കളികള്‍ അനുവദിക്കില്ലെന്ന് തുറന്നു പറഞ്ഞ് കെ.എം.ആര്‍.എല്‍ തവലവന്‍ ഏലിയാസ് ജോര്‍ജ്. ശീമാട്ടിക്കു മാത്രമായി ഒരു പ്രത്യേക നീതി നടപ്പാകാന്‍ അനുവദിക്കില്ല.് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇത് ദ്രുത പരിശോധന നടത്താനും റിപ്പോര്‍ട്ട് ഒരു മാസത്തിനകം വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് കള്ളക്കളി നടന്നുവെന്ന് വ്യക്തമാക്കിയുള്ള ഏലിയാസ് ജോര്‍ജിന്റെ പ്രതികരണം. താന്‍ മെട്രോ റയിലിന്റെ എം.ഡിയായി ഇരിക്കുന്ന കാലം വരെ ഇരട്ട നീതി നടപ്പാകാന്‍ ആരെയും അനുവദിക്കില്ല എന്നായിരുന്നു ഏലിയാസ് ജോര്‍ജിന്റെ പ്രതികരണം.

ഏകദേശം നാനൂറോളം ആളുകളില്‍ നിന്ന് നാല്പതോളം ഹെക്റ്റര്‍ സ്ഥലം മെട്രോ റയിലിന് വേണ്ടി എടുത്തു. എന്നാല്‍ ഒരാള്‍ക്ക് മാത്രമായി പ്രത്യേക നീതി അംഗീകരിക്കാനാവില്ല. അതുകൊണ്ടാണ് കരാര്‍ റദ്ദാക്കാന്‍ ജില്ലകളക്റ്റ്ടര്‍ക്കു കത്തുകൊടുത്തത്. താന്‍ മെട്രോയുടെ തലവനായി ഇരിക്കുന്ന കാലം വരെ ഒരാള്‍ക്ക് മാത്രം പ്രത്യേക നീതിയും, പ്രത്യേക ഇളവുകളും അംഗീക്കരിക്കാന്‍ സമ്മതിക്കില്ലയെന്നും ഏലിയാസ് ജോര്‍ജ് വ്യക്തമാക്കി. കൊച്ചി മെട്രോക്ക് വേണ്ടി ശിമാടിയുടെ സ്ഥലമെടുപ്പുമായി ബന്ധപെട്ടു നടന്ന വിവാദത്തില്‍ ആദ്യമായാണ് ഏലിയാസ് ജോര്‍ജിന്റെ പ്രതികരണം. ഇതോടെ ശീമാട്ടിക്ക് അനധികൃതമായി ലാഭമുണ്ടാക്കാന്‍ ജില്ലാ കളക്ടര്‍ കൂട്ടുനിന്നുവെന്ന് ഏലിയാസ് ജോര്‍ജ് പരോക്ഷമായി സമ്മതിക്കുകയാണ്. ഏലിയാസ് ജോര്‍ജിന്റെ ശക്തമായ നിലപാടിന് ഒടുവിലാണ് ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കാന്‍ മെട്രോയ്ക്കായത്. ഇതിനിടെയിലും കൂടുതല്‍ നേട്ടമുണ്ടാക്കാനായിരുന്നു അവരുടെ ശ്രമം. beena2

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബീന കണ്ണന്റെ സ്ഥാപനത്തിന് കൂടുതല്‍ പണം ലഭിക്കുന്ന വിധത്തില്‍ കരാര്‍ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളാണ് കോടതിയില്‍ എത്തിയതും ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതും. മെട്രോയ്ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ശീമാട്ടിക്ക് വേണ്ടി വഴിവിട്ട് സഹായം ചെയ്തുവെന്ന ആരോപണത്തില്‍ ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യത്തിന് എതിരെ ദ്രൂത പരിശോധനാ അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. മെട്രോ സ്ഥലമേറ്റെടുപ്പിന്റെ പേരില്‍ കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനും ജില്ലാ കളക്ടര്‍ എം ജി രാജമാണിക്യവും തമ്മില്‍ വീണ്ടും തുറന്ന പോരിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരുന്നു. ശീമാട്ടിക്ക് അധികം പണം നല്‍കി സ്ഥലം ഏറ്റെടുക്കാമെന്ന വിധത്തില്‍ കരാര്‍ ഉണ്ടാക്കിയതാണ് വിവാദത്തിന് ആധാരം. മറ്റുള്ളവര്‍ക്കൊന്നും ഇല്ലാത്ത വിധത്തില്‍ ശീമാട്ടിക്ക് വേണ്ടി പ്രത്യേകം കരാര്‍ തയ്യാറാക്കിയത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് കെഎംആര്‍എല്‍ നിലപാടെടുത്തത്. ഇക്കാര്യം കാണിച്ച് കലക്ടര്‍ക്ക് കത്തു നല്‍കുകയും ചെയ്തു. എന്നാല്‍, ശീമാട്ടിയുമായുള്ള കരാറിലൈ ഓരോ വ്യവസ്ഥയും തയ്യാറാക്കിയത് കെഎംആര്‍ല്ലുമായി കൂടിയോലോചിച്ചെന്ന് കളക്ടര്‍ മറുപടി നല്‍കുകയും ഉണ്ടായി.rajamanikyam

കരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ അടുത്ത ഡയറകര്‍ ബോര്‍ഡ് യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കളക്ടര്‍ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജിന് കത്തെഴുതുകയുമുണ്ടായി. നേരത്തെ കൊച്ചി മെട്രോയ്ക്ക് ശീമാട്ടി വെറുതെ ഭൂമി കൊടുക്കുന്നു എന്ന വിധത്തിലായിരുന്നു പ്രചരണം. രേഖകള്‍ അനുസരിച്ച് വെറുതെ കൊടുത്തില്ല എന്ന് മാത്രമല്ല ഭൂമി ഏറ്റെടുത്ത മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ കൂടിയ വില കൊടുക്കാന്‍ ശ്രമം നടക്കുന്നു. കൊച്ചി മെട്രോ മുടക്കാന്‍ അനവധി തവണ ശ്രമം നടത്തിയ ബീനാ കണ്ണനാണ് സെന്റിന് പരമാവധി കൊടുക്കാവുന്ന വില 52 ലക്ഷമായി നിജപ്പെടുത്തിയിട്ടും രഹസ്യമായി അത് വര്‍ദ്ധിപ്പിക്കാന്‍ കളക്ടര്‍ രാജമാണിക്യം ശ്രമം നടത്തി എന്നാണ് വ്യക്തമായത്. ബീനാ കണ്ണനുമായുള്ള കരാറില്‍ ആണ് നിയമവിരുദ്ധമായി 80 ലക്ഷം കൂടി കൊടുക്കാം എന്ന വാചകം കളക്ടര്‍ രാജമാണിക്യം ചേര്‍ത്തിരിക്കുന്നത്.

മെട്രോ പാതയിലെ പരസ്യങ്ങള്‍ വഴി അധികവിഭവ സമാഹരണത്തിന് കെ എം ആര്‍ എല്‍ ഒരുങ്ങുമ്പോള്‍ ശീമാട്ടിയില്‍ നിന് ഏറ്റെടുത്ത ഭൂമിയില്‍ കെ എം ആര്‍ എല്ലിന് പൂര്‍ണ്ണ അവകാശമില്ലെന്നും ഇവിടെമാത്രം പാര്‍ക്കിങ് പോലും പറ്റില്ലെന്ന് ജില്ലാ കലക്ടര്‍ എഴുതി ഒപ്പിട്ടുകൊടുത്തതെന്നാണ് ആക്ഷേപം. ഇത് കളക്ടര്‍ നിഷേധിക്കുമ്പോള്‍ ശീമാട്ടിയുടെ മുതലാളി ബീനാ കണ്ണന്‍ കരാറും അട്ടിമറിച്ചോ എന്ന സംശയമാണ് ബലപ്പെടുന്നത്. കൊച്ചി മെട്രോയ്ക്ക് വേണ്ടി ഭൂമി വിട്ടുനല്‍കിയ പാവപ്പെട്ടവര്‍ക്ക് സെന്റിന് 52 ലക്ഷം പോലും ലഭിക്കുക ഉണ്ടായില്ല. ഇതില്‍ നിന്നും കുറഞ്ഞ തുക വിലപേശിയാണ് സ്ഥലം ഏറ്റെടുപ്പ് നടന്നത് എന്നിരിക്കേയാണ് വന്‍കിട മുതലാളിക്ക് വേണ്ടി നിയമം പോലും കാറ്റില്‍പ്പറത്തുന്നത്.ഇതിനുള്ള സാഹചര്യമാണ് രാജമാണിക്യത്തിന്റെ കുറിപ്പുണ്ടാക്കിയത്. കൊച്ചി മെട്രോയുടെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ പുരോഗമിക്കുമ്പോള്‍ ഏറ്റവും അധികം എതിര്‍പ്പുയര്‍ത്തിയത് ശീമാട്ടി ഉടമ ബീന കണ്ണനായിരുന്നു. സ്ഥലം വിട്ടുനല്‍കാന്‍ മടി കാണിച്ചതിനെ തുടര്‍ന്ന് 20ലേറെ തവണ കെഎംആര്‍എല്‍ ബീനാ കണ്ണനുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നിട്ടും ധാരണയില്‍ ആകാത്തതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം ഇടപെട്ട് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കരാര്‍ ഉണ്ടാക്കിയത്.metro

ശീമാട്ടിയുടെ എം.ജി റോഡിലെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപെട്ട് ജില്ലാ ഭരണകൂടം ഉണ്ടാക്കിയ പ്രത്യേക വ്യവസ്ഥകള്‍ അംഗീകരിക്കാനാവില്ലെന്നും ഇതെല്ലം മാറ്റി പുതിയകരാര്‍ ഉണ്ടാക്കണമെന്നുമാണ് കെഎംആര്‍എല്ലിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് ജില്ല ഭരണകൂടത്തിനും റവന്യൂ സെക്രട്ടറിക്കും കത്തയച്ചിരുന്നു. ഈ നിലപാടുകള്‍ തന്നെയാണ് ഏലിയാസ് ജോര്‍ജ് പരസ്യമായി ഇപ്പോള്‍ തുറന്നു പറയുന്നതും.

Top