വയനാട്ടിൽ ജനങ്ങളെ തല്ലിച്ചതച്ച് പോലീസ് ! പൊലീസിനും എംഎൽഎമാർക്കും നേരെ കുപ്പിയേറ്, ലാത്തിച്ചാർജ്, ഒടുവില്‍ നിരോധനാജ്ഞ.പോളിന്റെ കുടുംബത്തിന് 50 ലക്ഷം ഉടന്‍ നല്‍കണമെന്ന് നാട്ടുകാര്‍

പുല്‍പ്പള്ളി: കഴിഞ്ഞ ദിവസം കാട്ടാന ചവിട്ടിക്കൊന്ന പാക്കം സ്വദേശി പോളിന്‍റെ മൃതദേഹവുമായി പുൽപ്പള്ളിയിൽ ജനക്കൂട്ടം മണിക്കൂറുകൾ പ്രതിഷേധിച്ചു. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പുൽപള്ളി പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ജനങ്ങളെ പോലീസ് തല്ലിച്ചതച്ചു.
പുല്‍പ്പള്ളി പഞ്ചായത്തില്‍ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടം കൂടരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം പ്രതിഷേധങ്ങള്‍ക്കിടെ പോളിന്റെ വീട്ടില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് എത്തി. ചര്‍ച്ചയില്‍ ഉണ്ടായ ഉത്തരവ് എഡിഎം കുടുംബത്തെ വായിച്ച് കേള്‍പ്പിച്ചു.

നഷ്ട പരിഹാരം അഞ്ചുലക്ഷം രൂപ ആദ്യ ഗഡുവായി നല്‍കും. ബാക്കി തുക കുടുംബത്തിലെ നോമിനിയ്ക്ക് പിന്നീട് നല്‍കും.കുടുംബത്തിലെ ഒരാള്‍ക്ക് ആശ്രിത നിയമനം നല്‍കുമെന്നും എഡിഎം കുടുംബത്തെ അറിയിച്ചു. എന്നാല്‍ തീരുമാനങ്ങള്‍ പ്രദേശവാസികള്‍ അംഗീകരിച്ചില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നഷ്ടപരിഹാരം 50 ലക്ഷം രൂപ നല്‍കാതെ എഡിഎംനെ പോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് എഡിഎമ്മിനെ നാട്ടുകാര്‍ തടഞ്ഞു. എന്നാല്‍ അടിയന്തരമായി 50 ലക്ഷം നല്‍കാന്‍ ആവില്ലെന്നും10 ലക്ഷം രൂപ നല്‍കാമെന്നും എഡിഎം ഉറപ്പ് നല്‍കി.

വയനാട്ടില്‍ ശക്തമായ ജനരോഷം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. അനുനയ ശ്രമങ്ങള്‍ക്കൊടുവിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് അവരെ പൊലീസ് അടിച്ചോടിച്ചത്. ശക്തമായ പ്രതിഷേധം തുടരുകയാണ്. സമരക്കാര്‍ക്കും പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്.

പോളിന്റെ കുടുംബത്തിന് 50 ലക്ഷം ഉടന്‍ നല്‍കണമെന്ന് നാട്ടുകാര്‍; പത്ത് ലക്ഷം നല്‍കാമെന്ന് എഡിഎം
പുൽപ്പള്ളിയിൽ ലാത്തിച്ചാർജ്; പ്രതിഷേധം അതിരുകടന്നു, സമരക്കാരെ അടിച്ചോടിച്ച് പൊലീസ്
നേരത്തെ വനംവകുപ്പ് ജീവനക്കാരുടെ വാഹനം തടഞ്ഞ പ്രതിഷേധക്കാര്‍ കടുവ കടിച്ചുകൊന്ന കന്നുകാലിയുടെ ജഡം അതില്‍ വച്ചുകെട്ടി. വാഹനത്തിന്റെ കാറ്റഴിച്ചുവിടുകയും റൂഫ് കീറുകയും ചെയ്തു. വാഹനത്തില്‍ റീത്ത് വെക്കുകയും ചെയ്തിരുന്നു. ജനങ്ങളെ നിയന്ത്രിക്കാനെത്തിയ പൊലീസുമായി ഉന്തും തള്ളും ഉണ്ടായി.

അതിനിടെ, പ്രതിഷേധക്കാർ തമ്മിലും കയ്യാങ്കളി ഉണ്ടായി. സ്ഥലത്തെത്തിയ ടി സിദ്ദിഖ്, ഐസി ബാലകൃഷ്ണൻ അടക്കമുള്ളവർക്കെതിരെ ഒരു വിഭാഗം പ്രതിഷേധിച്ചു. നേതാക്കളെ കൂക്കി വിളിച്ചു. പ്രതിഷേധം യുഡിഎഫ് എംഎൽഎമാർക്ക് നേരെ തിരിക്കാൻ രാഷ്ട്രീയകളി ഉണ്ടെന്ന് ടി സിദ്ദിഖ് ആരോപിച്ചു. അതേസമയം, തങ്ങളെ അറിയിക്കാതെയാണ് മൃതദേഹവുമായി പ്രതിഷേധം നടത്തിയതെന്ന ആരോപണവുമായി പോളിന്റെ ബന്ധുക്കൾ രംഗത്തി. നടക്കുന്നത് രാഷ്ട്രീയ നാടകമാണെന്നും അഞ്ച് കിലോമീറ്റര്‍ ദൂരം പിന്നിട്ട് വീട്ടില്‍ എത്തിക്കാവുന്ന മൃതദേഹം 15 കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ചാണ് വീട്ടില്‍ എത്തിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

Top