കോയമ്പത്തൂരിൽ വാളയാറിനടുത്ത് ട്രെയിനിടിച്ച് കുട്ടിയാനകളടക്കം മൂന്ന് ആനകള്‍ ചെരിഞ്ഞു

കോയമ്പത്തൂര്‍: കോയമ്പത്തൂർ നവക്കരയിൽ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകൾ ചരിഞ്ഞു. ഒരു പിടിയാനയും രണ്ടു കുട്ടിയാനകളുമാണ് ചരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ആനകളെ ഇടിച്ചത്. ഇന്ന് രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. ​മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന മംഗലാപുരം ചെന്നൈ മെയിലാണ് ഇടിച്ചത്. ഇടിയുടെ ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. സംഭവ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസുമെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.

കാട്ടാനകള്‍ പാളം മുറിച്ചുകടക്കുമ്പോള്‍ ആയിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. വാളയാറിനും കോയമ്പത്തൂരിനു മിടയിലാണ് ആനകളെ ട്രെയിന്‍ ഇടിച്ചത്. 9.38ന് കോയമ്പത്തൂരിലെത്തേണ്ട ട്രെയിന്‍ ഇപ്പോഴും വാളയാറില്‍ പിടിച്ചിട്ടിരിക്കുകയാണ്. പാലക്കാട്-കോയമ്പത്തൂര്‍ റൂട്ടില്‍ വാളയാറിനും തമിഴ്നാടിനും സമീപം മുമ്പും നിരവധി തവണ ട്രെയിനിടിച്ച് കാട്ടാനകള്‍ ചരിഞ്ഞ സംഭവമുണ്ടായിരുന്ന

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top