മക്കൾ രാഷ്ട്രീയത്തിൽ മുടിയാൻ കോൺഗ്രസ് !..പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് ഷാനവാസിന്റെ മകള്‍ അമീന

കൊച്ചി : മണ്ഡലം തിരിഞ്ഞു നോക്കാതെ കോൺഗ്രസിന്റെ വോട്ടുബാങ്കുകൾ തകർത്തു എന്ന ആരോപണം കഴിഞ്ഞ തവണ ഉയർന്ന വയനാട്ടിൽ മത്സരിക്കാൻ ഷാനവാസിന്റെ മകൾ !വരുന്ന തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് അന്തരിച്ച എംപി എം.ഐ ഷാനവാസിന്റെ മകള്‍ അമീന ഷാനവാസ് . പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അമീന പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് അമീനയുടെ പ്രതികരണം.

കടുത്ത എതിർപ്പുണ്ടായിട്ടും കഴിഞ്ഞ തവണ വിജയിച്ചത് പാർട്ടിയുടെ കരുത്തുറ്റ മണ്ഡലം ആയതിനാൽ ആയിരുന്നു .തിരഞ്ഞെടുപ്പിനുശേഷം മണ്ഡലത്തെ തിരിഞ്ഞു നോക്കിയില്ല എന്ന് കോൺഗ്രസ് പ്രവർത്തകരാണ് ഏറ്റവും അധികം ആരോപണം ഉന്നയിച്ചത് .ആ മണ്ഡലത്തിലേക്ക് മക്കൾ രാഷ്ട്രീയത്തിലെർ സഹദാപത്തിന്റെ പേരുപറഞ്ഞു കാർത്തികേയന്റെ മകനെ കെട്ടി ഇറക്കിയപ്പോൾ കെട്ടിയിറക്കാനുള്ള നീക്കത്തിലാണ് ചിലർ .ഇത് മണ്ഡലം ഇടതുപക്ഷത്തേക്ക് എത്തിക്കാനുള്ള നീക്കം എന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നുണ്ട് .അതേസമയം, രാഹുല്‍ ഗാന്ധിയുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്നും അമീന കൂട്ടിച്ചേര്‍ത്തു.

Top