കോൺഗ്രസിന് നൂറിൽ താഴെ സീറ്റ് !ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കും.യുഡിഎഫിന് 13 സീറ്റ് ! എൻഡിഎ അധികാരത്തിനടുത്ത്

ന്യൂഡൽഹി:ഈ വർഷം നടക്കുന്ന പാർലമെന്റ് തിരെഞ്ഞെടുപ്പിൽ കോൺഗ്രസ് നില മെച്ചപ്പെടുത്തും !..2014 നെ അപേക്ഷിച്ച് ഇരട്ടി സീറ്റ് നേടി യു.പി.എ മുന്നണിയിൽ കോൺഗ്രസ് ഒന്നാം സ്ഥാനത്ത് എത്തും.അതേസമയം കേരളത്തിൽ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റ് സ്വന്തമാക്കുമെന്ന് സർവേ. 2018 ഡിസംബർ 15നും 25നും ഇടയിൽ ഇന്ത്യ ടിവി–സിഎൻഎക്സ് നടത്തിയ അഭിപ്രായ സർവേയുടെ ഫലത്തിലാണ് ഇക്കാര്യമുള്ളത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറം, തെലങ്കാന തിരഞ്ഞെടുപ്പിനു പിന്നാലെയായിരുന്നു സർവേ.കനത്ത തിരിച്ചടി ഇടതു പക്ഷത്തിനും ആയിരിക്കും .കേരളത്തിൽ നിലമെച്ചപ്പെടുത്തി ഒരു സീറ്റ് അധികം പിടിക്കുന്ന യുഡിഎഫ് മുന്നേറ്റം നടത്തും

കേരളത്തിൽ കോൺഗ്രസിന് എട്ടും ഇടതുപക്ഷത്തിന് അഞ്ചും മുസ്‌ലിം ലീഗിന് രണ്ടും ബിജെപി, കേരള കോൺഗ്രസ്(എം), ആർഎസ്പി പാർട്ടികൾക്ക് ഒന്നു വീതവും സ്വതന്ത്രർക്കു രണ്ടു സീറ്റ് വീതവും ലഭിക്കുമെന്നാണു പ്രവചനം. എന്നാൽ ലോക്സഭയിലേക്കു കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകൾ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ മുന്നണിക്ക് (എൻഡിഎ) ലഭിക്കില്ല. ആവശ്യം വേണ്ട 272–ൽ 15 സീറ്റുകളുടെ കുറവായിരിക്കും എൻഡിഎക്ക് ഉണ്ടാവുക.

ആകെയുള്ള 543 മണ്ഡലങ്ങളിലും നടത്തിയ സർവേ പ്രകാരം എൻഡിഎയ്ക്ക് 257 സീറ്റുകൾ മാത്രമേ ലഭിക്കൂ. എസ്പിയെയും ബിഎസ്പിയെയും കൂടാതെയുള്ള യുപിഎ സഖ്യത്തിന് 146 സീറ്റ് ലഭിക്കും. നിലവിലെ സാഹചര്യത്തിൽ ബിജെപിയോ കോൺഗ്രസോ അല്ലാതെ ‘മറ്റൊരു’ പാർട്ടിയായിരിക്കും കേന്ദ്രത്തിൽ മന്ത്രിസഭാ രൂപീകരണത്തിൽ നിർണായക പങ്കുവഹിക്കുകയെന്നും സർവേ പറയുന്നു.

എസ്പി, ബിഎസ്പി, അണ്ണാ ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, ടിആർഎസ്, ബിജെഡി, വൈഎസ്ആർ കോൺഗ്രസ്, ഇടതുപക്ഷം, പിഡിപി, എഐയുഡിഎഫ്, എഐഎംഐഎം, ഐഎൻഎൽഡി, എഎപി, ജെവിഎം(പി), എഎംഎംകെ എന്നിവർക്കൊപ്പം സ്വതന്ത്രരും മന്ത്രിസഭാ രൂപീകരണത്തിൽ നിർണായക സ്വാധീനശക്തിയാകുമെന്നും സര്‍വേയിലുണ്ട്.

ഡിസംബറിൽ അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പു ഫലം ഉൾപ്പെടെ അഭിപ്രായ സർവേയെ സ്വാധീനിച്ചതായാണു സൂചന. തിരഞ്ഞെടുപ്പിനു മുന്നോടിയായി നവംബറിൽ നടന്ന സർവേയിൽ ഇന്ത്യ ടിവി–സിഎൻഎക്സ് എൻഡിഎയ്ക്ക് 281 സീറ്റുകളും യുപിഎയ്ക്ക് 124 സീറ്റുകളുമായിരുന്നു പ്രവചിച്ചിരുന്നത്. മറ്റുള്ളവർക്ക് 138ഉം. തിരഞ്ഞെടുപ്പിനുശേഷം എൻഡിഎയ്ക്ക് സർവേയിൽ 24 സീറ്റ് കുറഞ്ഞു, യുപിഎയ്ക്ക് 22 എണ്ണം കൂടി. പുതിയ സർവേ പ്രകാരം എൻഡിഎയ്ക്ക് 37.15% വോട്ടുകൾ ലഭിക്കും. യുപിഎയ്ക്ക് 29.92%, മറ്റുള്ളവർക്ക് 32.93%.

എൻഡിഎയിൽ ബിജെപിക്ക് 223 സീറ്റുകൾ ലഭിക്കുമെന്നു സർവേ പറയുന്നു. ശിവസേനയ്ക്ക് എട്ട്, ജെഡി(യു) 11, അകാലിദൾ അഞ്ച്, എൽജെപി മൂന്ന്, പിഎംകെ, എൻഡിപിപി, എഐഎൻആർസി, എൻപിപി, എസ്ഡിഎഫ്, അപ്നാ ദൾ, എംഎൻഎഫ് പാർട്ടികൾക്ക് ഒന്നുവീതവും സീറ്റുകൾ ലഭിക്കും. ബിജെപിയുമായി ശിവസേന ഇടഞ്ഞു നിൽക്കുന്ന സാഹചര്യം സർവേ വിലയിരുത്തിയിട്ടില്ല. 2014ൽ ലഭിച്ചതിനേക്കാൾ ഇരട്ടിയോളം സീറ്റുകൾ ഇത്തവണ കോണ്‍ഗ്രസിനു ലഭിക്കും–85 എണ്ണം.

Latest
Widgets Magazine