ഇന്ത്യ കത്തുമ്പോൾ മോദിക്ക് വീണ വായന…!

ഇന്ത്യ കത്തുമ്പോൾ മോദിക്ക് വീണ വായന…!പാചകവാതകത്തിന് കേന്ദ്ര ഗവണ്‍മെന്റ് വില വര്‍ദ്ധിപ്പിച്ചതാണ് പുതിയ സംഭവം. സബ്‌സിഡി സിലിണ്ടറിന് 2.08 രൂപയും സബ്‌സിഡിയില്ലാത്തതിന് 42.50 രൂപയുമാണ് കൂട്ടിയത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 68 രൂപയും കൂട്ടി.

പുതുക്കിയ വില അനുസരിച്ച് ഈ മാസം ഉപഭോക്താക്കള്‍ക്ക് 205 രൂപയാണ് സബ്‌സിഡി ലഭിക്കുക. അന്താരാഷ്ട്ര വിപണിയില്‍ പാചകവാതക വില ഉയര്‍ന്നതും വിനിമയനിരക്കിലെ വ്യതിയാനങ്ങളുമാണ് വില വര്‍ധിക്കാന്‍ കാരണമെന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പറയുന്നത്.

ധീരയോധാവ് അഭിന്ദന്‍ വര്‍ദ്ധമാന്റെ തിരിച്ചുവരവിനിടെ ഈ വില വര്‍ദ്ധനവ് പലരും ഇപ്പോഴും അറിഞ്ഞിട്ടില്ല എന്നതാണ് സ്ത്യാവസ്ഥ.

എല്ലാവരും അഭിനന്ദന്റെ വരവേല്‍പ്പില്‍ മുഴുകിയിരിക്കുന്ന സാഹചര്യത്തില്‍ ഇന്ധനവില വര്‍ദ്ധിപ്പിച്ചതിന്റെ പേരില്‍ പ്രതിഷേധവുമായി ആരും എത്തില്ലെന്ന് മോദി സര്‍ക്കാരിന് നന്നായിട്ടറിയാം. എന്തൊക്കെ കാരണങ്ങള്‍ പറഞ്ഞാലും ഈ വില വര്‍ദ്ധനവ് ഇന്ത്യന്‍ ജനത ഒരിക്കലും അംഗീകരിക്കില്ല… അല്ലെങ്കില്‍ മോദിയുടെ ഈ കുതന്ത്രത്തെ ആരും അനുകൂലിക്കില്ല.

രാജ്യം മുഴുവന്‍ ഇന്ത്യയുടെ ധീര യോദ്ധവിന്റെ വരവേല്‍പ്പില്‍ മുഴുകിയിരിക്കുമ്പോള്‍ ഇന്ധനവില വിലവര്‍ദ്ധനവൊക്കെ ആര് ശ്രദ്ധിക്കാന്‍…നമ്മുടെ നാട്ടിന്‍ പുറങ്ങളിലൊക്കെ പറയാറില്ലേ പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്ന്…. അതാണ് ഇപ്പോള്‍ നമുക്ക് ചുറ്റും നടക്കുന്നത്.

Top