ബ്രിട്ടണ്‍ :പത്ത് വര്‍ഷത്തോളം മാരകമായ ഒരു രോഗത്തിനടിമപ്പെട്ട് ഇരിക്കാന്‍ ബൂദ്ധിമുട്ടുണ്ടായിരുന്ന ഒരു യുവതി തന്റെ അവസ്ഥ മറച്ചു വെയ്ക്കാന്‍ സ്വീകരിച്ചത് ഏറെ വ്യത്യസ്ഥമായ ഒരു വഴിയാണ്. ബ്രിട്ടനിലെ നിക്കോള ഫളൈച്ചര്‍ എന്ന യുവതിയാണ് താന്‍ സ്വീകരിച്ച ഈ വ്യത്യസ്ഥ വഴിയിലൂടെ വാര്‍ത്തകളില്‍ ഇടം നേടുന്നത്. തന്റെ പത്തൊന്‍പതാമത്തെ വയസ്സിലാണ് നിക്കോളയ്ക്ക് ക്രാണ്‍സ് ഡിസീസ് എന്ന അപൂര്‍വ രോഗം പിടിപെടുന്നത്. രോഗത്തിന്റെ ഭാഗമായി യുവതിയുടെ വയര്‍ ദിവസം കഴിയും തോറും ക്രമാതീതമായി ചുരുങ്ങാന്‍ തുടങ്ങി. കൂടാതെ ഇത് ദഹന വ്യവസ്ഥയെ ബാധിക്കാന്‍ തുടങ്ങുകയും വയറിന്റെ പുറം ഭാഗത്ത് ചെറിയ മുറിവുകള്‍ രൂപപ്പെട്ട് തുടങ്ങുകയും ചെയ്തു.ഇത് പിന്നീട് വ്രണമായി മാറുവാന്‍ തുടങ്ങി. ആദ്യമാദ്യം നിക്കോളയ്ക്ക് ഇക്കാര്യം വീട്ടുകാരെ അറിയിക്കാന്‍ മടിയായിരുന്നെങ്കിലും വേദന അസഹ്യമായപ്പോള്‍ മറ്റു വഴികളില്ലാതെയായി. വയറിലെ ഈ മുറിവിനെ തുടര്‍ന്ന് യുവതിക്ക് ഒരു സ്ഥലത്തും ഇരിക്കാന്‍ പറ്റാതെയായി. ഇങ്ങനെ ഈ രോഗത്തിനടിമപ്പെട്ട് മരുന്നും ചികിത്സകളുമായി കഴിഞ്ഞ പത്തു വര്‍ഷക്കാലം യുവതി വേദന സഹിച്ചു ജീവിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഉദര ശസ്ത്രക്രിയക്ക് വിധേയയായ നിക്കോള ഇപ്പോള്‍ രോഗത്തില്‍ നിന്നും പരിപൂര്‍ണ്ണമായി മുക്തി നേടി.എന്നാലും വയറില്‍ പഴയ മുറിവിന്റെ പാടുകള്‍ അവശേഷിച്ചു. ഈ പാടുകളെ മറയ്ക്കുവാനായി പുതിയ ഒരു സൂത്രവും യുവതി പ്രയോഗിച്ചു. സുന്ദരമായ ഒരു റോസാ പൂവിന്റെ ടാറ്റു ആ പാട് വന്ന ഭാഗത്തിന് മുകളിലായി നിക്കോള വരച്ചു ചേര്‍ത്തു. ആങ്ങനെ തന്റെ വയറ് നിക്കാള സുന്ദരമാക്കി തീര്‍ത്തു.