ഇന്ന് ഗോവയടക്കം മൂന്നിടത്ത് വോട്ടെടുപ്പ്; യു.പിയില്‍ രണ്ടാം ഘട്ട പോളിങ്

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് യു.പിയില്‍ രണ്ടാം ഘട്ട പോളിങ് നടക്കും. യു.പിയ്ക്ക് പുറമെ ഉത്തരാഖണ്ഡിലും ഗോവയിലും ഇന്ന് പോളിങ് നടക്കും. യു.പിയിലെ ഒമ്പത് ജില്ലകളിലായി 55 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്.

ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ഈ മണ്ഡലങ്ങളിലെ പ്രകടനം പാര്‍ട്ടികള്‍ക്ക് നിര്‍ണായകമാകും. ഈ മേഖലയില്‍ നിന്ന് 15 സീറ്റ് എസ്.പിയ്ക്കുണ്ട്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിങ്. 55 സീറ്റുകളില്‍ മൂന്ന് സീറ്റുകള്‍ എസ്.പി. ആര്‍.എല്‍.ഡിയ്ക്കായി മാറ്റിവച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്തരാഖണ്ഡില്‍ ഇന്ന് 70 മണ്ഡലങ്ങളിലാണ് പോളിങ് നടക്കുന്നത്. 632 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പില്‍ 81 ലക്ഷം വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. ഗോവയിലും ഇന്നാണ് ജനവിധി. നാല്‍പത് സീറ്റുകളില്‍ നടക്കുന്ന മത്സരത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യം ശ്രദ്ധേയമാണ്.

Top