ഉത്തര കൊറിയ ഈ മാസം അണുപരീക്ഷണം നടത്തും : യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്

ഉത്തര കൊറിയ ഈ മാസം അണുപരീക്ഷണം നടത്തും : യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്

 

ഉത്തരകൊറിയ ഈമാസം ആണവായുധ പരീക്ഷണം നടത്തുമെന്ന മുന്നറിയിപ്പു നല്‍കി അമേരിക്ക.

യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഔദ്യോഗിക വക്താവ് ജലീന പോര്‍ട്ടറാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ഉത്തര കൊറിയ അവരുടെ പുങ്ഗ്യെ-രി ടെസ്റ്റ് സൈറ്റ് അണുപരീക്ഷണത്തിനു സജ്ജമാക്കുന്നത് യുഎസ് മണത്തറിഞ്ഞിട്ടുണ്ട്. ഈ മാസം ആദ്യം തന്നെ അണുപരീക്ഷണം ഉണ്ടാകുമെന്നാണ് അമേരിക്ക കണക്കുകൂട്ടുന്നത്. യുഎസ് ഇന്റലിജന്‍സ് ഏജന്‍സികളും ഈ വിവരം ശരിവെച്ചിട്ടുണ്ട്. വിവരങ്ങള്‍ സത്യമാണെങ്കില്‍, ഉത്തരകൊറിയ നടത്തുന്ന ഏഴാമത്തെ അണുപരീക്ഷണം ആയിരിക്കുമിത്.

ഉത്തര കൊറിയ അണുപരീക്ഷണം നടത്തുന്നതിന്റെ സൂചനകള്‍ മുന്‍പും ലഭിച്ചിട്ടുണ്ട്. മുന്‍പ്, അണുപരീക്ഷണത്തിന് ഉപയോഗിച്ചിരുന്ന ഭൂഗര്‍ഭ തുരങ്കങ്ങള്‍ 2018-ല്‍ ഉടമ്ബടിപ്രകാരം ഉത്തര കൊറിയ ഉപേക്ഷിച്ചിരുന്നു. എന്നാല്‍, ഇത് വീണ്ടും പരീക്ഷണത്തിന് സജ്ജമാക്കുന്ന റിപ്പോര്‍ട്ടുകളാണ് ആദ്യകാലത്ത് യുഎസ് ഇന്റലിജന്‍സിന് ലഭിച്ചത്.

Top