തിരുവനന്തപുരം: ഡ്രൈവറെ കൊണ്ട് ചെരുപ്പിന്റെ വാറഴിപ്പിച്ച് വിവാദത്തിലായ നിയമസഭാ സ്പീക്കര്‍ എന്‍ ശക്തന്‍ വിശദീകരണവുമായി രംഗത്ത്. തനിക്ക് വര്‍ഷങ്ങളായി ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ആണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. വളരെ അപൂർവങ്ങളിൽ അപൂർവമായ അസുഖമാണ് തനിക്കുള്ളത്. കണ്ണിലെ ഞരമ്പ് പൊട്ടുകയും രക്തം വരുകയും ചെയ്യുന്ന അസുഖമാണിത്.സ്പീക്കര്‍ ഡ്രൈവറെക്കൊണ്ട് ചെരുപ്പഴിപ്പിച്ചു വിവാദമായ കാര്യം ഇന്നലെ ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതിനാൽ തന്നെ ഡോക്ടർമാരുടെ വളരെ കൃത്യമായ നിർദേശത്തിലാണ് ജീവിക്കുന്നത്. മൂന്നു കാര്യങ്ങളാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. ഒരുകാരണവശാലും കുനിയരുത്, കൈ കൊണ്ട് ഭാരമുള്ള വസ്തുക്കൾ ഒന്നും എടുക്കരുത്, കണ്ണിൽ വെയിൽ അടിക്കാൻ പാടില്ല എന്നിവയാണ് ഇത്. ഈ പറഞ്ഞ കാര്യങ്ങളിൽ നിന്നും എന്തെങ്കിലും തെറ്റിച്ചാൽ അസുഖം കൂടുതലാവുകയും കണ്ണിൽ നിന്നും രക്തം വരുകയും ചെയ്തിട്ടുണ്ട്. ഈ കാരണങ്ങൾ കാരണം എപ്പോഴും സഹായികൾ കൂടെയുണ്ടാകും.
സംസ്ഥാനത്തിനകത്ത് പോകുമ്പോൾ എപ്പോഴും സഹായിയായി ബിജു കൂടെ ഉണ്ടാവാറുണ്ട്. ഇതു തന്നെയാണ് കഴിഞ്ഞദിവസം നടന്നത്. സാധാരണ ചെരുപ്പ് അഴിക്കേണ്ട അവസരങ്ങളിൽ കെട്ടില്ലാത്ത ചെരുപ്പാണ് ഇടാറ്. പക്ഷേ, ഇപ്പോളും അത് ഒഴിഞ്ഞു പോകുന്നുവെന്നതിനാൽ പലപ്പോഴും അസൗകര്യമുണ്ടാകാറുണ്ട്. അതിനാൽ ഇപ്പോൾ കെട്ടുള്ള ചെരുപ്പാണ് ഉപയോഗിക്കാറ്.
നെല്ലു കൊയ്യാൻ പോകുന്ന പരിപാടി ആയതിനാൽ ചെരുപ്പ് അഴിക്കേണ്ടിവരുമെന്ന് കരുതിയിരുന്നില്ല. എന്നാൽ ഇന്നലെ കൊയ്ത്ത് കഴിഞ്ഞ് കറ്റ മെതിക്കാൻ പോയപ്പോഴാണ് ചെരുപ്പ് അഴിക്കേണ്ടിവരുമെന്ന് മനസിലായത്. അതിനാലാണ് ചെരുപ്പ് അഴിച്ചത്. പിന്നീട് ഇതിനെ സഹായിക്കാനാണ് ബിജു ഇടപെട്ടത്. ഞാൻ അവശ്യപ്പെട്ടില്ല അദ്ദേഹം വന്നത്. ഇതാണ് സംഭവിച്ചത്. വളരെ നിസാരമായ കാര്യമാണിത്. ബോധപൂർവം ചെയ്തതല്ല.
ചെരുപ്പിന്റെ വാറഴിച്ചുമാറ്റാൻ ഡ്രൈവറുടെ സഹായം തേടിയ നടപടി വിവാദമായപ്പോഴാണ് എൻ. ശക്തൻ വിശദീകരണവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം നിയമസഭ വളപ്പിൽ നടത്തിയ െനൽകൃഷിയുടെ വിളവെടുപ്പിനെത്തിയപ്പോഴായിരുന്നു സംഭവം. വിളവെടുപ്പിന് ശേഷം ഇത് മെതിക്കാനായി തയാറാക്കിയ പായയിലേക്ക് കയറുന്നതിന് തൊട്ടുമുൻപാണ് ചെരുപ്പഴിച്ചത്. ഈ സംഭവമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
കൃഷി മന്ത്രി കെ.പി. മോഹനൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. സംഭവത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി ശ്രദ്ധ നേടിയതോടെയാണ് സ്പീക്കറുടെ പ്രവർത്തി വിവാദമായത്.
തന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ഷങ്ങളായി തുടരുന്നതാണ്. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. തന്റെ മണ്ഡലത്തിലുള്ളവര്‍ക്കും മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഈ കാര്യം അറിയാവുന്നതാണ്. അതിനാല്‍ ആണ് ഡ്രൈവറെ കൊണ്ട് ചെരുപ്പിന്റെ വാറഴിപ്പിച്ചതെന്നും സ്പീക്കര്‍ പറഞ്ഞു.
നിയമസഭാ വളപ്പിലെ നെല്‍ക്കൃഷി വിളവെടുപ്പിനായി എത്തിയ സ്‌പീക്കര്‍ ഡ്രൈവറെക്കൊണ്ട് ചെരുപ്പിന്റെ വാര്‍ അഴിപ്പിക്കുകയായിരുന്നു. ഈ സമയം സ്‌പീക്കര്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. ചെരുപ്പ് അഴിച്ചു മാറ്റുന്നതിനായി സ്‌പീക്കര്‍ നിന്നു കൊടുക്കുകയും എതിര്‍പ്പ് പ്രകടിപ്പിക്കാതെ നില്‍ക്കുകയുമായിരുന്നു. നിയമസഭാ ജീവനാക്കാരും മാധ്യമ പ്രവര്‍ത്തകരുമടക്കമുള്ളവര്‍ സമീപത്ത് നിന്നപ്പോഴാണ് സംഭവം നടക്കുന്നത്.