ജോലി ചെയ്യുന്നവര്‍ക്ക്​ കൂലി നല്‍കുന്നതില്‍ കെ.എസ്​.ആര്‍.ടി.സിക്കും കൊച്ചി മെട്രോക്കും രണ്ടു നീതി.

 ജോലി ചെയ്യുന്നവര്‍ക്ക്​ കൂലി നല്‍കുന്നതില്‍ കെ.എസ്​.ആര്‍.ടി.സിക്കും കൊച്ചി മെട്രോക്കും രണ്ടു നീതി.

 

 

ശമ്ബളം നല്‍കുന്നതില്‍ കെ.എസ്​.ആര്‍.ടി.സിക്കും കൊച്ചി മെട്രോക്കും രണ്ടു നീതി; ദിവസം 60,359 യാത്രക്കാരുള്ള  മെട്രോയുടെ നഷ്ടം പ്രതിദിനം ഒരു കോടി രൂപ

പൊതുജനങ്ങളുടെ യാത്രാ സൗകര്യത്തിനുവേണ്ടി സ്ഥാപിക്കപ്പെട്ട രണ്ടു സംവിധാനങ്ങളും വന്‍ നഷ്ടത്തിലാണെങ്കിലും കൊച്ചി മെട്രോയിലെ ജീവനക്കാര്‍ക്ക്​ ശമ്ബളം കൃത്യമായി ലഭിക്കുന്നുണ്ട്​. എന്നാല്‍, കെ.എസ്​.ആര്‍.ടി.സിയില്‍ ശമ്ബളത്തിന്​ അവസാന പരിഗണന മാത്രമാണ്​ കിട്ടുന്നത്​.

വായ്പാ തിരിച്ചടവുമുതല്‍ സ്​പെയര്‍പാര്‍ട്​സ്​ വാങ്ങുന്നതിനു വരെ തുക മാറ്റിവെച്ചതിന്​ ശേഷമെ ശമ്ബളത്തെക്കുറിച്ചു ചിന്തിക്കുന്നുള്ളൂ. 2022 ​മേയ്​ അഞ്ചിന്​ 3785 ബസുകള്‍ ഓടിക്കാന്‍ 7,570 ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയുമാണ്​ നിയോഗിച്ചിരുന്നത്​. ഇവര്‍ 12.60 ലക്ഷം കിലോമീറ്റര്‍ ബസുകള്‍ ഓടിച്ച്‌​ 19.77 ലക്ഷം യാത്രക്കാരെ കയറ്റിയിറക്കി. 6.698 കോടി രൂപയായിരുന്നു ഈ ദിവസത്തെ വരുമാനം. ഒരു ബസിന്​​ 17,698 രൂപ പ്രകാരം ശരാശരി വരുമാനം നേടി. ഒരു കിലോമീറ്ററില്‍ നിന്ന്​ കോര്‍പറേഷന്​ കിട്ടിയ വരുമാനം​ 53.15 രൂപയാണ്​. ഏപ്രില്‍ മാസം 158 കോടി രൂപയായിരുന്നു കെ.എസ്​.ആര്‍.ടി.സിയുടെ വരുമാനം. ഇതില്‍ ശമ്ബളം നല്‍കാന്‍ വേണ്ടത്​ 82 കോടിയായിരുന്നു. പ്രതിദിനം 5.56 കോടി രൂപ വരുമാനമുണ്ടാക്കുന്ന കെ.എസ്​.ആര്‍.ടി.സിക്ക്​ ശമ്ബളയിനത്തില്‍ പ്രതിദിനം ചെലവഴിക്കേണ്ടിവരുന്നത്​ 2.73 കോടി രൂപയാണ്​. എന്നിട്ടും ശമ്ബളത്തിന്​ പ്രഥമ പരിഗണന നല്‍കാന്‍ മാനേജ്​മെന്‍റ്​ തയാറാകുന്നില്ല. അതേസമയം നഷ്ടം കുറക്കാക്കാനുള്ള മറ്റുവഴികള്‍ ഉണ്ടായിട്ടും പ്രയോജനപ്പെടുത്താനും അവര്‍ തയാറാകുന്നില്ല.

ലഭ്യമായ കണക്കുകള്‍ അനുസരിച്ച്‌​ മെയ്​ അഞ്ചിന്​ 2,95,602 ലിറ്റര്‍ ഡീസലാണ്​ കെ.എസ്​.ആര്‍.ടി.സി ഉപയോഗിച്ചത്​. മൊത്തവില അനുസരിച്ച്‌​ കോര്‍പറേഷന്​ ഡീസല്‍ കിട്ടുന്നത്​ ലിറ്ററിന്​ 128.77 രൂപ നിരക്കിലാണ്​. പുറത്തു സ്വകാര്യ പമ്ബില്‍ നിന്ന്​ 102.35 രൂപക്കും കെ.എസ്​.ആര്‍.ടി.സിക്ക്​ ഡീസലടിക്കാനാവും. ഇങ്ങനെ ചെയ്താല്‍ പ്രതിദിനം 78 ലക്ഷം രൂപയുടെ ലാഭം കെ.എസ്​.ആര്‍.ടി.സിക്ക്​ ഉണ്ടാകും. ​

കൊച്ചി മെട്രോയുടെ പ്രതിദിന നഷ്ടം ഒരു കോടി രൂപയാണ്​. ഇത്​ സര്‍ക്കാര്‍ നികത്തുന്നുണ്ട്​. മെട്രോയുടെ പ്രതിദിന യാത്രികരു​ടെ എണ്ണം 60,359 മാത്രമാണ്​. ഇതേ മാനദണ്ഡമനുസരിച്ച്‌​ നോക്കിയാല്‍ ദിവസവും 19 ലക്ഷത്തിലേറെ യാത്രക്കാരെ കൊണ്ടുപോകുന്ന കെ.എസ്​.ആര്‍.ടി.സിക്ക്​ സര്‍ക്കാര്‍ പ്രതിദിനം 32.75 കോടി രൂപ നല്‍കണം.

Top