തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; കടത്തിയത് എണ്‍പത് കിലോ സ്വര്‍ണം; രണ്ട് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ പിടിയില്‍

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണം കടത്തിയെന്ന കേസില്‍ രണ്ട് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ ഡിആര്‍ ഐയുടെ കസ്റ്റഡിയില്‍. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിലെ അനീഷ്, നിതിന്‍ എന്നിവരാണ് പിടിയിലായത്. അനീഷിന്റെയും നിതിന്റെയും ഒത്താശയോടെ പലപ്പോഴായി കടത്തിയത് എണ്‍പത് കിലോ സ്വര്‍ണമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

കൊച്ചിയിലുളള ഓഫീസിലാണ് ഇരുവരെയും വിളിപ്പിച്ച ശേഷം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരുടെ അറസ്റ്റ് പെട്ടെന്ന തന്നെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top