പിഎസ്സി സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷാതട്ടിപ്പു കേസില്‍ പ്രതികളായ ശിവരഞ്ജിത്തിന്റെയും നസീമിന്റെയും അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. യൂണിവേഴ്സിറ്റി കോളജ് വധശ്രമ കേസില്‍ കോളജ് വിദ്യാര്‍ഥികളായ ഇരുവരും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. ക്രൈംബ്രാഞ്ച് സംഘം ജയിലിലെത്തിയാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറിയിച്ചു.
ഗൂഢാലോചന, വിശ്വാസ വഞ്ചന, ഒരേ ഉദ്ദേശ്യത്തോടെ കുറ്റക്യത്യം ചെയ്യല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.