പ്രളയത്തില്‍ രക്ഷകനായ മത്സ്യ തൊഴിലാളിക്ക് പണം ഇല്ലാത്തിനാല്‍ ചികില്‍സ നിഷേധിച്ചു

കേരളത്തിന്‍റെ പ്രളയകാലത്ത് പ്രളയ ജലത്തില്‍ നിന്നും കേരളത്തെ മുങ്ങിയെടുത്ത കേരളത്തിന്‍റെ സൈന്യം എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചവരാണ് മത്സ്യതൊഴിലാളികള്‍. ഈ ധീരന്മാര്‍ നേരിടുന്ന അവഗണനയുടെ ഉദാഹരണമായി ഒരു വീഡിയോ വൈറലാകുന്നു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിന് അടുത്ത് തൃക്കുന്നപ്പുഴയിലെ ആറട്ടുപുഴ കള്ളിക്കാട് എന്ന സ്ഥലത്ത് നിന്നുമാണ്.

ഫേസ്ബുക്കിലൂടെയാണ് കാര്യങ്ങള്‍ അറിഞ്ഞത് എന്ന് പറഞ്ഞാണ് സ്നേഹ എന്ന പെണ്‍കുട്ടി ഫേസ്ബുക്ക് ലൈവ് വീഡിയോ തുടങ്ങുന്നത്. ഇവിടെയുള്ള രത്നകുമാര്‍ എന്ന മത്സ്യതൊഴിലാളി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റിരുന്നു. ചെങ്ങന്നൂര്‍ പാണ്ടനാട് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഇടയിലാണ് കവുങ്ങ് തടി വയറ്റിലിടിച്ച് ഇദ്ദേഹത്തിന് മാരകമായി പരിക്കേറ്റത്. വള്ളവുമായി ജലം ഇരച്ച് കയറിയ ഒരു വീട്ടില്‍ നിന്നും അപകടം പറ്റി കിടപ്പിലായ യുവാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കവുങ്ങ് ഇടിച്ച് രത്നകുമാറിന്‍റെ വയറ്റിനും, കാലിനും മാരകമായി പരിക്ക് പറ്റിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് രത്നകുമാറിനെ പരുമല സെന്‍റ് ഗ്രിഗോറീയസ് സൂപ്പര്‍ സ്പെഷ്യലിറ്റി ഹോസ്പിറ്റലിലാണ് ആദ്യം എത്തിച്ചത്. ഈ ആശുപത്രിയില്‍ വലിയ അവഗണന നേരിട്ടുവെന്നാണ് രത്നകുമാറിന്‍റെ അനുജന്‍ പറയുന്നത്. ഒരു മണിക്ക് ഹോസ്പിറ്റലില്‍ എത്തിയ ശേഷം ഏഴുമണിവരെ പരിശോധിക്കാതെ ഇട്ടു.

ദുരന്തസമയത്ത് സ്വകാര്യ ആശുപത്രികള്‍ സൗജന്യമായ സേവനം നല്‍കിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ജനങ്ങളെ രക്ഷിക്കാന്‍ പ്രളയജലത്തിലിറങ്ങിയ മത്സ്യതൊഴിലാളിക്ക് മാരക പരിക്ക് പറ്റിയപ്പോള്‍ സ്കാന്‍ ചെയ്യാന്‍ ഈ ആശുപത്രി വാങ്ങിയത് 8000രൂപയാണ്.

തുടര്‍ന്ന് ഏഴുമണിക്കൂറിന് ശേഷം പണമില്ലെന്നതിന്‍റെ പേരില്‍ ചികില്‍സ നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് രത്നകുമാറിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയത്. രത്നകുമാറിന്‍റെ ചികില്‍സ ചിലവുകള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏറ്റെടുത്തെന്നാണ് വീഡിയോയില്‍ പെണ്‍കുട്ടി പറയുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രത്നകുമാറിന്‍റെ കുടുംബത്തിന് സഹായവും ഈ പെണ്‍കുട്ടിചോദിക്കുന്നു.

Top