ന്യൂഡല്‍ഹി: പ്രേമം സിനിമയുടെ വ്യാജന്‍ സിനിമാ മേഘലയില്‍ സംഘര്‍ഷം സൃഷ്ടിക്കുമ്പോഴും വ്യാജന്‍ വന്നവഴിയറിയാതെ നട്ടം തിരിയുകയാണ് പോലീസ്. മലയാളത്തിലെ പ്രമുഖ താരത്തിനെതിരെയും സംവിധായകനെതിരെയും ആരോപണം ഉയര്‍ന്നിട്ടും സത്യാവസ്ഥ എന്തെന്നറിയാതെ കണ്‍ുഫ്യൂഷനിലാണ് സിനിമാ ലോകം. ഇതിനിടയില്‍ അന്വേഷണത്തിനായി സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ്‌ലജ് നിഹലാനി ഒരാഴ്ചയ്ക്കകം കേരളത്തിലെത്തുമെന്ന അറിയിച്ചു.
സര്‍ട്ടിഫൈഡ് കോപ്പി ചോര്‍ന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. ചിത്രത്തിന്റെ സെന്‍സര്‍ കോപ്പിയാണ് ഇന്റര്‍നെറ്റിലൂടെ പുറത്തുവന്നത്. സ്!മാര്‍ട്ട് ഫോണുകള്‍ വഴിയും പെന്‍ഡ്രൈവുകളിലും കമ്പ്യൂട്ടറുകളിലും കോപ്പിയെടുത്തുമായിരുന്നു വ്യാജന്റെ കൈമാറ്റം. സിനിമ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെ ഓണ്‍ലൈനിലൂടെയും വിപണികളിലും ചിത്രത്തിന്റെ വ്യാജപതിപ്പും സുലഭമായിരുന്നു.
പ്രേമം സിനിമയുടെ വ്യാജ പ്രിന്റുകള്‍ പുറത്തിറങ്ങുന്നത് തടയാന്‍ അസോസിയേഷന്‍ കാര്യക്ഷമായി ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് സംവിധായകനും നിര്‍മാതാവുമായ അന്‍വര്‍ റഷീദ് ചലച്ചിത്ര സംഘടനകളില്‍ നിന്നും രാജിവച്ചിരുന്നു. അന്‍വറിന് പിന്തുണയുമായി സിനിമയിലെ പ്രമുഖരും എത്തിയിരുന്നു.