ബിപിഎല്‍ കുടുംബങ്ങള്‍ക്കു മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡ്

 

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള (ബിപിഎല്‍) കുടുംബങ്ങള്‍ക്കു മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡ് ലഭിക്കാനായി പുതിയ ഉത്തരവ് ഇറങ്ങി.

തദ്ദേശസ്ഥാപന സെക്രട്ടറി സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ 20 മാ‍ര്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡിനായി പരിഗണിക്കാനാണ് ഉത്തരവ് എന്നു മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. 2009ലെ ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടാത്തതും പട്ടികയില്‍ ചേര്‍ക്കാന്‍ അര്‍ഹതയുള്ളതുമായ കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതു കൂടാതെ മുന്‍ഗണന ഇതര കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്കു മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി ഭക്ഷ്യപൊതുവിതരണ വകുപ്പിനു സമര്‍പ്പിക്കാന്‍ റേഷന്‍ കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റത്തില്‍ മാറ്റംവരുത്തിയും ഉത്തരവ് ഇറങ്ങി. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ വകുപ്പിന്റെ വെബ്സൈറ്റിലെ സിറ്റിസന്‍ ലോഗിന്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. നിലവില്‍ ഇത്തരം അപേക്ഷകള്‍ സിറ്റി റേഷനിങ് ഓഫിസിലോ താലൂക്ക് സപ്ലൈ ഓഫിസിലോ നേരിട്ടാണു സ്വീകരിച്ചിരുന്നത്. താലൂക്ക് തലത്തില്‍ അദാലത്ത് നടത്തി സീനിയോറിറ്റി പ്രകാരമാണു മുന്‍ഗണനാ വിഭാഗങ്ങളില്‍ ഒഴിവുകളിലേക്ക് കാര്‍ഡ് മാറ്റുന്നത്.

ബിപിഎല്‍ കുടുംബങ്ങള്‍ക്കു മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡ് ലഭിക്കാനായി പുതിയ ഉത്തരവ്

Top