സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമർപ്പിച്ചാൽ വാടകക്കാർക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും റേഷൻകാർഡ് നൽകും :ട്രാൻസ്‌ജെൻഡേഴ്‌സിന് ഓണത്തിന് സൗജന്യകിറ്റും നൽകുമെന്ന് ഭക്ഷ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമർപ്പിച്ചാൽ വാടകയ്ക്ക് താമസിക്കുന്നവർക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും ഇനി റേഷൻകാർഡ് നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ. സംസ്ഥാനത്തെ എല്ലാവർക്കും റേഷൻകാർഡ് നൽകണമെന്നതാണ് സർക്കാരിന്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെരുവിൽ അന്തിയുറങ്ങുന്നവർക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും റേഷൻകാർഡ് നൽകാൻ സംസ്ഥാനസർക്കാർ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വാടകയ്ക്ക് താമസിക്കുന്നവർക്ക് വീട്ടുടമസ്ഥർ സത്യവാങ്മൂലം നൽകാൻ തയ്യാറാകാത്തത് കൊണ്ട് പലർക്കും കാർഡ് ലഭിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

അതുകൊണ്ടാണ് വാടകക്കാർ സ്വയംസാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമർപ്പിച്ച് റേഷൻകാർഡ് നൽകാൻ തീരുമാനിച്ചത്. തെരുവുകളിൽ താമസിക്കുന്നവർക്കുപോലും റേഷൻകാർഡ് നൽകുകയാണ് ലക്ഷ്യം.

ട്രാൻസ്‌ജെൻഡേഴ്‌സിന് റേഷൻകാർഡും ഓണത്തിന് സൗജന്യക്കിറ്റും നൽകും. ഓണം ഫെയർ നടത്തുന്ന കാര്യം സർക്കാർ ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

Top