മഞ്ഞ, പിങ്ക് കാർഡുകൾക്ക് ഈ മാസം പ്രത്യേക സൗജന്യ റേഷൻ: വിതരണം ഇന്നു മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. മഞ്ഞ, പിങ്ക് കാർഡ് അം​ഗങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പ്രത്യേക സൗജന്യ റേഷനായ നാല് കിലോ അരിയും ഒരു കിലോ ​ഗോതമ്പും ഈ മാസം ലഭിക്കും.

വെള്ള കാർഡ് ഉടമകൾക്ക് ഈ മാസം അഞ്ച് കിലോ അരിക്ക് 10.90രൂപ നിരക്കിൽ ലഭിക്കും. നില കാർഡ് അം​ഗങ്ങൾക്ക് രണ്ട് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിൽ നൽകും.

ഒക്ടോബറിൽ തുടങ്ങിയ ത്രൈമാസത്തിലെ മണ്ണെണ്ണ വിഹിതം ഈ മാസം കൂടി വാങ്ങാം. പുതുക്കിയ വില പ്രകാരം മണ്ണെണ്ണയ്ക്ക് ലിറ്ററിന് 55 രൂപ ആണ്. നവംബർ മാസത്തെ റേഷൻ വിതരണം ഇന്നലെ അവസാനിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top