അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ വധിക്കാന്‍ മ്യാന്‍മര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയ ശ്രമിക്കുന്നെന്ന് ബിജെപി നേതാക്കള്‍. മുന്‍ മന്ത്രി ആയ രത്തന്‍ ചക്രവര്‍ത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ത്രിപുരയിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചാണ് അദ്ദേഹം മാധ്യമങ്ങളോട് ഇത് പറഞ്ഞത്. ലഹരി മാഫിയയ്ക്ക് എതിരെ ശക്തമായ നടപടി എടുത്തതിനെ തുടര്‍ന്ന് ബിപ്ലബിന് വധിക്കാന്‍ പദ്ധതി ഇട്ടത് എന്നതാണ് ആരോപണം.
ലഹരി മാഫിയ മ്യാന്‍മറില്‍ നടത്തിയ യോഗത്തില്‍ ബിപ്ലബിന് വധിക്കുന്നതിനായുള്ള പദ്ധതികള്‍ ആസൂത്രണം തയ്യാറാക്കിയതായാണ് രത്തന്‍ ചക്രവര്‍ത്തി ആരോപിക്കുന്നത്. ബിപ്ലബിനെ വധിക്കാന്‍ പദ്ധതി ഇട്ടതായി ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിലെ വക്താക്കള്‍ ഞങ്ങളുടെ പാര്‍ട്ടി നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട് എന്നും ചക്രവര്‍ത്തി പറഞ്ഞു.