
ലോകം മുഴുവന്‍ സാമ്പത്തികമായി തകര്‍ന്നടിയും. വളര്‍ച്ചാ നിരക്ക് കാര്യമായി ഇടിയും. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിയും ലോകത്ത് സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കുമെന്നും ലക്ഷക്കണക്കിന് കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്നും ഐക്യരാഷ്ട്ര സംഘടന (യുഎൻ). ഇന്ത്യയും ചൈനയും ഒഴികെയുള്ള വികസ്വര രാഷ്ട്രങ്ങളിൽ വലിയ സാമ്പത്തിക പ്രയാസമുണ്ടാകുമെന്നും യുഎൻ ട്രേഡ് റിപ്പോർട്ടിൽ പറയുന്നു. ആഗോള ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗവും വസിക്കുന്ന വികസ്വര രാഷ്ട്രങ്ങളിലാണു പ്രശ്നം രൂക്ഷമാവുക.