ഷാഡോ പോലിസിന്റെ മറവില്‍ പിടിച്ചുപറി നടത്തിയ എസ് ഐ അനന്തലാലിന് പ്രമോഷനും സംരക്ഷണവും; നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി പണം തട്ടുന്ന ക്രിമിനല്‍ പോലീസിന് ഉന്നതരുടെ പിന്തുണ

കൊച്ചി: നിരവധി കേസുകളില്‍ ആരോപണ വിധേയനായ എസ് ഐക്ക് പ്രമോഷന്‍ നല്‍കി സര്‍ക്കാര്‍ സംരക്ഷണം. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഷാഡോ ടീമിലെ അംഗമായിരുന്ന എസ് ഐ അനന്തലാലിനെതിരെ നടപടിയെടുക്കാന്‍ മനുഷ്യവകാശ കമ്മീഷനും പോലീസ് കംപ്ലയിറ്റ് അതോറിറ്റിയും നിര്‍ദ്ദേശിച്ചതിനു ശേഷമാണ് സി ഐ പോസ്റ്റില്‍ പ്രമോഷന്‍ നല്‍കിയത്. നിരപരാധികളായ യുവാക്കളെ കഞ്ചാവ് കേസില്‍ കുടക്കി ലക്ഷങ്ങള്‍ തട്ടാനുള്ള നീക്കം പുറത്തായതോടെയാണ് എസ് ഐ അനന്തലാലിന്റെ പങ്ക് വ്യക്തമായത്. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി എറണാകുളം റേഞ്ച് ഐജിക്ക് പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല.

മെഡിക്കല്‍ സീറ്റ് തട്ടിപ്പില്‍ പോലീസ് പിടിയിലായ കവിതാപിള്ള പോലീസുകാര്‍ക്ക് വേണ്ടി കൈക്കുലി വാങ്ങാന്‍ ഇടനിലക്കാരിയായ സംഭവം വിവാദമായതോടെ കളമശ്ശേരി സ്റ്റേഷനിലെ ഏതാനും പോലീസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു എന്നാല്‍ പ്രധാന പങ്ക് വഹിച്ച എസ് ഐ അനന്തലാലിനെ തൊടാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കൊച്ചിയില്‍ ലഹരി മരുന്ന് വേട്ടയുടെ മറവിലും പ്രമാധമായ കേസുകളിലും ഒരു ഉന്നത ഉദ്യോഗസ്ഥനും അനന്തലാലും കോടികളാണ് നേടിയത്. കഞ്ചാവ് കേസില്‍ പിടിയിലായ വിദ്യാര്‍ത്ഥികളില്‍ നിന്ന് കവിതാ പിള്ള പോലീസിനുവേണ്ടി രണ്ട് ലക്ഷം വീതമാണ് ആവശ്യപ്പെട്ടത്. ആഢംബര ബോട്ടിലെ ലഹരി മരുന്നിന്റെ പേരില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ബോട്ടിലുണ്ടായിരുന്നവരെ അന്ന് കസ്റ്റഡയിലെടുത്ത് വിട്ടിരുന്നു. അടുത്ത ദിവസങ്ങളില്‍ 100 ഓളം പേരില്‍ നിന്നും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയിരുന്നു. പഞ്ച നക്ഷത്ര ഹോട്ടിലിലെ റെയ്ഡിലും ഇതില്‍ പങ്കെടുത്തവരില്‍ നിന്ന് ലക്ഷങ്ങളാണ് ഭീഷണിപ്പെടുത്തി വാങ്ങിയത്.
കൊച്ചി പോലീസ് കമ്മീഷണറുടെ പിന്തുണയാണ് ഇയാള്‍ക്ക് ഗുണമാകുന്നത്. ആവശ്യമായ തെളിവുകളില്ലാതെ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് 25000 രൂപ പിഴയടക്കാന്‍ ഈ എസ് ഐയോട് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരനായ യുവാവിന് മൂന്ന് മാസത്തിനകം പണം നല്‍കിയില്ലെങ്കില്‍ ശമ്പളിത്തില്‍ നിന്ന് കണ്ടുകെട്ടാനും കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവിനെ മോഷ്ടാവാക്കി ക്‌സ്റ്റഡിയിലെടുത്ത് മാധ്യമങ്ങളില്‍ ഫോട്ടോ സഹിതം വാര്‍ത്തയും നല്‍കി എന്നാല്‍ ഇയാള്‍ നിരപരാധിയാണെന്ന് മനസിലായതോടെ മാപ്പ് പറഞ്ഞ് പത്രകുറിപ്പ് ഇറക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പക്ഷെ കള്ളനാക്കിയ മാധ്യങ്ങള്‍ വാര്‍ത്ത തിരുത്തി നല്‍കിയുമില്ല. കളളനായി ചിത്രീകരിച്ചതോടെ ജോലിയും വാടക വീടും ഇയാള്‍ക്ക് നഷ്ടപ്പെട്ടു. ഈ കേസ് പോലീസ് കംപ്ലയിറ്റ് അതോറിറ്റിയുടെ പരിഗണനയിലാണ്. ഇത്തരത്തില്‍ നിരവധി കേസുകളാണ് സി ഐ അനന്തലാലിനെതിരെയുള്ളത്. നിലവില്‍ കൊച്ചി ട്രാഫിക് സി ഐആയിതുടരുന്ന അനന്തലാലിനെ സംരക്ഷിക്കാനാണ് ഉന്നത ഉദ്യേഗസ്ഥരും ശ്രമിക്കുന്നത്. മലപ്പുറം സ്വദേശിനി നല്‍കിയ പരാതിയില്‍ അനന്തലാലിനെതിരെ വ്യക്ക്തമായി തെളിവുകള്‍ നല്‍കിയിരുന്നു. കവിതാ പിള്ളയുടെ ഫോണ്‍ സംഭാഷണത്തിലും അനന്തലാലിന്റെ പേര് വ്യക്തമാണ്. പരാതിയെ തുടര്‍ന്ന് അനന്തലാലിനെതിരെ ഐജി റിപ്പോര്‍ട്ട് തേടിയെങ്കിലും അത് അട്ടിമറിക്കപ്പെട്ടു.

Top