ഗുണനിലവാരമില്ല: സംസ്ഥാനത്ത് പാരസെറ്റമോൾ അടക്കമുള്ള 10 ബാച്ച്‌ മരുന്നുകൾ നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത്‌ പാരസെറ്റമോൾ ഗുളിക അടക്കമുള്ള ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ 10 ബാച്ച്‌ മരുന്നുകളുടെ വിതരണവും വിൽപ്പനയും നിരോധിച്ചു. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്‍റെ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിലാണ്‌ മരുന്നിന്‌ ഗുണനിലവാരം ഇല്ലെന്ന്‌ കണ്ടെത്തിയത്‌. നിരോധിത മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും ഇവ വിതരണക്കാരന് തിരികെ നൽകി വിശദാംശങ്ങൾ ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന്‌ സംസ്ഥാന ഡ്രഗ്‌സ്‌ കൺട്രോളർ അറിയിച്ചു.

പാരസെറ്റമോൾ (ടി 3810), കാൽഷ്യം വിത്ത്‌ വിറ്റമിൻ ഡി 3 (ടിഎച്ച്‌ടി -21831), പാരസെറ്റമോൾ ആൻഡ്‌ ഡൈക്ലോഫെനാക്‌ പൊട്ടാസ്യം ഗുളിക (എംഎസി 90820), അമോപിൻ 5, അമ്ലോഡിപൈൻ ഗുളിക (എഎംപി 1001), ഗ്ലിബൻക്ലമൈഡ്‌ ആൻഡ്‌ മെറ്റ്‌ഫോർമിൻ (പിഡബ്ല്യുഒഎകെ 58), ലൊസാർടൻ പൊട്ടാസ്യം ഗുളിക (എൽപിടി 20024), എസ്‌വൈഎംബിഇഎൻഡി–- അൽബെൻഡസോൾ (എസ്‌ടി 20-071), ബൈസോപ്രോലോൽ ഫ്യുമേറേറ്റ്‌ ഗുളിക (56000540), സൈറ്റികോളിൻ സോഡിയം ഗുളിക (ടി 210516), റോംബസ്‌ ഹാൻഡ്‌ സാനിറ്റൈസർ (292) തുടങ്ങിയ മരുന്നുകളാണ് സംസ്ഥാനത്ത് നിരോധിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top