ഗര്‍ഭിണികള്‍ സൂക്ഷിക്കുക,പാരസെറ്റാമോള്‍ ഉപയോഗിച്ചാല്‍ കുഞ്ഞിന് ഓട്ടിസസാധ്യത വര്‍ദ്ധിക്കും

ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ ഉപയോഗിച്ചാല്‍ കുട്ടികള്‍ക്ക് ഓട്ടിസം സംഭവിച്ചേക്കാമെന്ന് പുതിയ പഠനം .ഒരു സംഘം സ്പാനിഷ് ഗവേഷകരാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. 2,644 അമ്മമാരെ ഇതിനായി പഠനവിധേയരാക്കിയെന്ന് ഗവേഷകര്‍ പറയുന്നു. ഏതൊക്കെ മരുന്നുകളാണ് ഗര്‍ഭാവസ്ഥയില്‍ ഉപയോഗിച്ചതെന്നായിരുന്നു പ്രധാനമായും നിരീക്ഷിച്ചത്. ഇവരില്‍ പാരസെറ്റമോള്‍, വേദന സംഹാരി തുടങ്ങിയവ ഉപയോഗിക്കുന്നവരുടെ കുട്ടികളില്‍ ഓട്ടിസവും കുട്ടികളിലുളള വളര്‍ച്ചാക്കുറവും സംഭവിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. ചില കുട്ടികളില്‍ വേഗതയോടെ പ്രതികരിക്കാനും മറ്റുമുള്ള ശേഷി ഇല്ലാതാകുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
റിസേര്‍ച്ചേഴ്‌സിന്റെ ആദ്യ പഠനങ്ങള്‍ പ്രകാരം ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും പാരസെറ്റമോളിന്റെ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ ഒരു പോലെ പ്രതിഭലിക്കുന്നു. ഒരേ സ്വഭാവമുള്ള 2.644 അമ്മകുട്ടി ജോഡികളില്‍ നടത്തിയ പഠനത്തില്‍ ഒരു വയസ്സുള്ള കുട്ടികളിലും അഞ്ച് വയസ്സുള്ള കുട്ടികളിലും ഇതിന്റെ ദോഷങ്ങള്‍ കണ്ടെത്തി.PREGNANAT WOMAN Paracetamol പാരസെറ്റാമോള്‍ ഉപയോഗത്തെക്കുറിച്ച് അമ്മമാരോട് നടത്തിയ അന്വേഷണത്തില്‍ ഉപയോഗിച്ചുണ്ടെങ്കിലും അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവര്‍ ബോധവാന്മാരിയിരുന്നില്ല എന്ന് കണ്ടെത്തുവാന്‍ സാധിച്ചു.

ഗര്‍ഭാവസ്ഥയുടെ ആദ്യ 32 ആഴ്ചകളില്‍ അമ്മമാര്‍ പാരസെറ്റാമോള്‍ ഉപയോഗിച്ചുവെങ്കില്‍ ഒരു വയസിനും അഞ്ച് വയസ്സിനും ഇടയിലുള്ള കുട്ടികളില്‍ ഓട്ടിസ രോഗസാധ്യത പ്രതിഫലിക്കാനിടയുള്ളതായി പഠനത്തില്‍ പറയുന്നു. ഈ പ്രായത്തിലെ കുട്ടികളില്‍ ഉയര്‍ന്ന തോതില്‍ രോഗസാധ്യത കണ്ടെത്തി. ആണ്‍കുട്ടികളിലാണ് ഓട്ടിസസാധ്യത കൂടുതലായും കണ്ടുവരുന്നത്. എളുപ്പത്തില്‍ പരിക്കുപറ്റാവുന്ന തലച്ചോറാണ് ആണ്‍കുട്ടികളിലുള്ളത് അതിനാലാണ് ആണ്‍കുട്ടികളില്‍ രോഗം വേഗത്തില്‍ ബാധിക്കുന്നതെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്ലോഡിയ എവെല്ല ഗാര്‍സിയ, സിആര്‍ഇഎഎല്ലിലെ റിസേര്‍ച്ചറും ബാര്‍സലോണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഗ്ലോബല്‍ ഹെല്‍ത്തും ഗര്‍ഭിണികളിലെ പാരസെറ്റാമോള്‍ ഉപയോഗം മൂലം കുട്ടികള്‍ക്ക് ഉണ്ടാകുന്ന ഒട്ടിസസാധ്യതയെക്കുറിച്ച് പറയുന്നു. ലക്ഷണങ്ങള്‍ നോക്കി കുട്ടികളുടെ ന്യൂറോഡവലപ്‌മെന്റ് വൈകല്യങ്ങളെക്കുറിച്ച് പറയുവാന്‍ സാധിക്കില്ല. എന്നാല്‍ ഗര്‍ഭിണികളിലെ പാരസെറ്റാമോളിന്റെ ഉപയോഗം കുട്ടികളിലെ തലച്ചോറിനെ ഏതു തരത്തില്‍ ബാധിക്കുന്നു എന്ന് പറയുവാന്‍ സാധിക്കുമെന്നും പഠനത്തില്‍ പറയുന്നു. ഈ ആഴ്ചയിലെ ഇന്റര്‍നാഷണല്‍ ജേര്‍ണലായ എപിഡമിയോളജിയില്‍ ഈ പഠനങ്ങളെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Top