ബുദ്ധിമാന്‍ ഇതുകാണാതെ പോകില്ല !..ബുദ്ധിയേയും ഓര്‍മ്മ ശക്തിയേയും ഊര്‍ജ്ജസ്വലമാക്കാനുള്ള ഭക്ഷണക്രമം

ധാന്യങ്ങള്‍ ഗുണം: തലച്ചോറിന് ഊര്‍ജ്ജം നല്‍കുന്നു

ഇവ രക്തസഞ്ചാരം വര്‍ദ്ധിപ്പിക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി ഇരുന്നാല്‍ നല്ല ഏകാഗ്രത കിട്ടും. അതുകൊണ്ട് പ്രഭാത ഭക്ഷണത്തില്‍ ധാന്യങ്ങള്‍ ഉള്‍പ്പെടുത്തണം. ഇത് ശരീര പോഷണത്തിനു സഹായിക്കുന്നു
തലച്ചോറിന് ഊര്‍ജ്ജം നല്‍കുന്ന ഗ്ലൂക്കോസ് ലഭിക്കുന്നത് ധാന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന അന്നജം, പഞ്ചസാര ഇവയുടെ രാസവിഘടനത്തിലൂടെയാണ്. അതുകൊണ്ടാണ് മധുര പാനീയങ്ങളില്‍ ഏതെങ്കിലും കഴിച്ചാല്‍ കുറച്ച് കഴിയുമ്പോള്‍ ഓര്‍മ്മയ്ക്കും ചിന്തയ്ക്കും മാനസിക വ്യാപാര ങ്ങള്‍ക്കും ഉണര്‍വ്വ് ലഭിക്കുന്നത്. എന്നാല്‍ പഞ്ചസാര അധികമായാല്‍ അത് നാഡീ കോശങ്ങളെ മന്ദീഭവിപ്പിക്കും അതുകൊണ്ട് തലച്ചോറിനെ ഉണര്‍ത്താന്‍ ആവശ്യമായ മധുരം മാത്രം കഴിക്കുക.

മത്സ്യം/ഒമേഗ 3 ഗുണം : കോശപ്രവര്‍ത്തനം സുഗമമാക്കുന്നു

മത്തി, മുളളന്‍, മീനെണ്ണ എന്നിവയില്‍ ഒമേഗ 3 ഉണ്ട്. ഇത് കഴിക്കുന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ നല്ല രീതിയില്‍ സ്വാധീനിക്കുന്നു. യുക്തി, ശ്രദ്ധ, പ്രതികരണം എന്നിവയിലെല്ലാം ഇത് സ്വാധീനം ചെലുത്തും. പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് കിട്ടാന്‍ ഇത് സഹായിക്കും. ഒമേഗ 3 ലഭിക്കുന്നതിന് മത്സ്യത്തിനുപകരം മീനെണ്ണ കഴിക്കാം. ഇത് മരുന്നുകടകളില്‍ ലഭ്യമാണ്.fruit oat

മുട്ട ഗുണം: ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു

നമ്മുടെ ശരീരത്തിനാവശ്യമായ വിറ്റാമിന്‍ ബിയോട് സമാനതയുളള കോളിന്‍ തലച്ചോറിന്‍റെ ഓര്‍മ്മയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ വളരെയധികം സഹായിക്കുന്നു. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മുട്ടയുടെ മഞ്ഞക്കരുവില്‍ കോളിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രോട്ടീനും വിറ്റാമിന്‍ ബിയും മുട്ടയിലുണ്ട്. അതിലൊന്നാണ് കോളിന്‍. ഇത് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ സുഗമമാക്കുന്നു. ശരീരത്തിലെ നാഡീകോശങ്ങളും പേശികളും തമ്മിലുളള ആശയ വിനിമയത്തെ ഏറെ എളുപ്പമാക്കുന്നു. മുട്ടയുടെ കുടെ കുറച്ച് ഇലക്കറികളും പഴങ്ങളും കുടി ആയാല്‍ വളരെ നന്ന്.

ബ്ലൂബെറി ഗുണം: ചുറുചുറുക്ക് നല്‍കുന്നു

ആന്റിഓക്സിഡന്റുകള്‍ അടങ്ങിയവയാണ് ബ്ലൂബെറി, ബ്ലാക്ക്ബെറി, സ്ട്രോബെറി തുടങ്ങിയവ. ഇത് തലച്ചോറിലെ നാഡികളെ സംരക്ഷിക്കും. തലച്ചോറിലെ ഓരോ കോശത്തിനു മിടയില്‍ ആശയ സ്വീകര്‍ത്താക്കളെ സൃഷ്ടിക്കും. ആവശ്യമില്ലാത്തതെല്ലാം പുറംതളളും. അല്‍ഷിമേഴ്സ് പോലുളള പ്രായവുമായി ബന്ധപ്പെട്ട അസുഖങ്ങളില്‍ നിന്ന് ഇവ സംരക്ഷണം നല്‍കുകയും ചെയ്യും. വിറ്റാമിന്‍ സി അടങ്ങിയ ഈ പഴങ്ങള്‍ തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്നതിനാല്‍ ചുറുചുറുക്ക് വര്‍ദ്ധിക്കുന്നു. തലച്ചോറിനെ ശക്തിപ്പെടുത്തുന്ന മറ്റ് വിറ്റാമിനുകള്‍ വിറ്റാമിന്‍ ബി, ഇ എന്നിവയാണ്.Fruit-Nut-Oatmeal

അണ്ടിപ്പരിപ്പ് ഗുണം : തലച്ചോറിന്‍റെ പ്രവര്‍ത്തന പുരോഗതി

നിലക്കടല തലച്ചോറിന്‍റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് ഏറെ സഹായകമാണ്. ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബിയുടെ നല്ലൊരു സ്രോതസാണിത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് ഊര്‍ജ്ജത്തിന്‍റെ അനുപാതം ശരിയാക്കാന്‍ ഇത് സഹായിക്കും.
ആന്റിഓക്സിഡന്റും വിറ്റാമിനും ധാരാളമായി അടങ്ങിയ ആഹാരമാണ് എല്ലാത്തരം പരിപ്പുകളും. പ്രായംകൂടുന്തോറും ബുദ്ധിക്ക് തളര്‍ച്ചയുണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കുന്നു. വിറ്റാമിന്‍ ഇ ആവശ്യത്തിന് ശരീരത്തിനുണ്ടങ്കില്‍ ഓര്‍മ്മക്കുറവ് ഉണ്ടാവില്ല. പരിപ്പ് വര്‍ഗ്ഗങ്ങള്‍ വിറ്റാമിന്‍ ഇ യുടെ നല്ലൊരു സ്രോതസ്സാണ്. ഒപ്പം ഇലക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, മുട്ട, കുത്തരി, മറ്റ് ധാന്യങ്ങള്‍ എന്നിവയും കഴിക്കാം. മത്തന്‍കുരു തലച്ചോറിന് ശക്തി വര്‍ദ്ധിപ്പിക്കാന്‍ വളരെ നല്ലതാണ്.

 
ബട്ടര്‍ഫ്രൂട്ട് (അവൊക്കാദോ) ഗുണം: രക്തപ്രവാഹം വര്‍ധിപ്പിക്കുന്നു

ആരോഗ്യദായകമായ നല്ല കൊഴുപ്പിന്റെ സമ്പന്നമായ സ്രോതസ്സാണിത്. രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും വളരെ നല്ലതാണ്. തലച്ചോറിലേയ്ക്കുളള രക്തപ്രവാഹം കൂടുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം സുഗമവും ആരോഗ്യകരവുമാകുന്നു.

ഗ്രീന്‍ടീ ഗുണം: തലച്ചോറിന് സംരക്ഷണം, ഉണര്‍വുളള മനസ്സ്

ഇന്നത്തെ വീക്ഷണ പ്രകാരം ഗ്രീന്‍ടീയിലെ കയ്പ്പുളള വസ്തുക്കളായ പോളിഫിനോളുകള്‍ ക്ഷീണത്തില്‍ നിന്ന് തലച്ചോറിനെ സംരക്ഷിക്കും. കുടാതെ തികച്ചും ക്രിയാത്മകമായ ഒരു മാനസികവസ്ഥ നിലനിര്‍ത്താന്‍ ഇത് സഹായിക്കും. പരീക്ഷയ്ക്ക് പോ കുമ്പോള്‍ തികച്ചും ഗുണകരമായ ഈ മാനസികാവസ്ഥയാണ് നിങ്ങള്‍ക്കുണ്ടാവേണ്ടത്. ഇല്ലെങ്കില്‍ ഉളവാകുന്ന വിഷമവും പേടിയുമെല്ലാം നിങ്ങളുടെ പരീക്ഷാഫാലത്തെ പ്രതികൂലമായി ബാധിക്കും.oat fruit

ഓട്സ് ദിവസം മുഴുവന്‍ ഉന്‍മേഷം നിലനിര്‍ത്തുന്നു

മാംഗനീസും സെലെനിയവും അടങ്ങിയ ഓട്സ് ഭക്ഷണം തലച്ചോറിന് വളരെ നല്ലതാണ്. ധാരാളം നാര് അടങ്ങിയ ഭക്ഷണമാണ് ഓട്സ്. പഠനങ്ങള്‍ സൂചിപ്പിക്കുന്നതനുസരിച്ച് ഒരു കപ്പ് ഓട്സ് ഒരു ദിവസം ശരീരത്തിനാവശ്യമായ ഊര്‍ജ്ജത്തിന്‍റെ 20ശതമാനം തരാന്‍ പര്യാപ്തമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് ദിവസം മുഴുവന്‍ ഉന്‍മേഷം തരുന്നു. ഓട്സ് പാലില്‍ മാത്രമല്ല, അട, പൂട്ട്, ഉപ്പുമാവ് തുടങ്ങി വിവിധ വിഭവങ്ങളായി ഉപയോഗിക്കാം.

കോഫി ഗുണം: മനസ്സിന് ഉണര്‍വ് നല്‍കുന്നു

തലച്ചോറിനെ അതിവേഗം ഉണര്‍ത്താന്‍ കഫെയ്നു കഴിയും. എന്നാല്‍ അധികമായാല്‍ ഇത് മാനസിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. കാപ്പി, ചോക്ലേറ്റ്, ഊര്‍ജ്ജദായകമായ പാനീയങ്ങള്‍ എന്നിവയില്‍ കാണുന്ന കഫെയ്ന്‍ നല്ലൊരു ഉണര്‍വ്വ് ശരീരത്തിന് നല്‍കും. എന്നാല്‍ ഇതിന്റെ അമിത ഉപയോഗം അതിയായ പരിഭ്രമം സൃഷ്ടിച്ചുവെന്ന് വരാം.

തക്കാളി, ബ്രോക്കോളി ഗുണം: ചിന്താശക്തിയെ വര്‍ധിപ്പിക്കുന്നു
തക്കാളിയില്‍ ഓക്സീകരണ സഹായിയായ ലൈക്കോപ്പീന്‍ അടങ്ങിയിട്ടുണ്ട്. ഇത് പലവിധ തകരാറില്‍ നിന്ന് നാഡീ കോശങ്ങളെ സംരക്ഷിക്കുന്നു. ബുദ്ധിഭ്രംശത്തില്‍ നിന്ന്, പ്രത്യേകിച്ച് അല്‍ഷിമേഴ്സില്‍ നിന്ന് ഇത് സംരക്ഷണം നല്‍കുന്നു.

ബ്രോക്കോളി പച്ചനിറത്തിലുളള കോളീഫ്ളവറാണ്. വിറ്റാമിന്‍ കെയുടെ നല്ലൊരു സ്രോതസ്സാണിത്. ചിന്താ ശക്തിയെ ഉദീപിപ്പിക്കുന്നതിലും ബുദ്ധിശക്തിയെ വര്‍ധിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നു.

Top