പതിനഞ്ചുകാരിയായ മകളെ അച്ഛൻ അടിച്ചു കൊലപ്പെടുത്തി

വീണ്ടും ദുരഭിമാനക്കൊല. മകൾക്ക് പ്രണയമുണ്ടെന്ന സംശയത്തിന്റെ പേരിൽ അച്ഛൻ മകളെ അടിച്ചു കൊലപ്പെടുത്തി.ആന്ധ്രാപ്രദേശിലാണ് സംഭവം.പത്താം ക്ലാസ് വിദ്യാർത്ഥിനിയായ കൃഷ്ണവേണിയാണ് അച്ഛന്റെ സംശയം കാരണം കൊല്ലപ്പെട്ടത്. അച്ഛനായ വെങ്കട് രാമനയുടെ ഫോണിലേക്ക് ഒരുപാട് മിസ്ഡ്‌ കല്ലുകൾ വന്നിരുന്നു.അതിൽ ഒരു കാൾ അറ്റൻഡ് ചെയ്തു സംസാരിച്ചപ്പോൾ കൃഷ്ണ വെനിക്ക് ഫോൺ കൊടുക്കാമോ എന്ന് ചോദിക്കുകയും ചെയ്തതാണ് അച്ഛന് മകൾക്ക് ആരുമായിട്ടോ പ്രണയത്തിലാണെന്ന് തെറ്റിദ്ധരിച്ചത്. തുടർന്ന് മകളെ ചോദ്യം ചെയ്യുകയും  അടിക്കുകയുംചെയ്തു.അതാരാണെന്ന് മകൾക്ക് അറിയില്ലെന്ന് പറഞ്ഞെങ്കിലും പിതാവ് അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ മകളെ തല്ലികൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ബന്ധുക്കളോട് മകൾ പനി വന്നാണ് മരണപ്പെട്ടതെന്നും പറഞ്ഞു.ഉടനെ മകളുടെ മൃതദേഹം സംസ്കരിക്കണമെന്നു പറഞ്ഞെങ്കിലും സംശയം തോന്നിയ അയൽവാസികൾ പോലീസിൽ പരാതിപ്പെടുകയായിരുന്നു.പോലീസെത്തി വെങ്കട് രാമനെ ചോദ്യം ചെയ്തപ്പോഴാണ് ദുരഭിമാനക്കൊലയുടെ ചുരുളഴിയുന്നത്.

Top