സമകാലിക ലോകത്തിന്റെ നേർക്കാഴ്ചകളുമായികോട്ടയം രാജ്യാന്തര ചലച്ചിത്രമേള 24 മുതൽ

കോട്ടയം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെബ്രുവരി 24 മുതൽ 28 വരെ സംഘടിപ്പിക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയിൽ 18 ലോകസിനിമകൾ പ്രദർശിപ്പിക്കും. 27-ാമത് ഐ.എഫ്.എഫ്.കെയിൽ പുരസ്‌കാരം നേടിയ ചിത്രങ്ങൾ, ലോകസിനിമ, കൺട്രി ഫോക്കസ്, കലൈഡോസ്‌കോപ്പ് എന്നീ വിഭാഗങ്ങളിൽ പ്രദർശിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കോട്ടയം, അനശ്വര, ആഷ തിയേറ്ററുകളിലും സി.എം.എസ് കോളജ് തിയേറ്ററിലുമായി അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ തുടങ്ങിയ വിഭാഗങ്ങളിൽ ആകെ 39 സിനിമകൾ പ്രദർശിപ്പിക്കും. കോട്ടയം ഫിലിം സൊസൈറ്റിയുടേയും ഇൻഫർമേഷൻ-പബ്ളിക് റിലേഷൻസ് വകുപ്പിന്റെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുവർണ ചകോരം നേടിയ സ്പാനിഷ് ചിത്രമായ ‘ഉതമ’, നവാഗത സംവിധായകനുള്ള രജതചകോരം നേടിയ അറബിക് ചിത്രമായ ‘ആലം’, മികച്ച ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം നേടിയ ‘അവർ ഹോം’, എഫ്.എഫ്.എസ്.ഐ-കെ.ആർ. മോഹനൻ അവാർഡ് നേടിയ ‘എ പ്ളേസ് ഓഫ് അവർ ഓൺ’ തുടങ്ങിയ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിൽ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ ‘ട്രയാംഗിൾ ഓഫ് സാഡ്നസ്’, ‘പ്രിസൺ 77’ തുടങ്ങിയ ചിത്രങ്ങളും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ലോകത്തിലെ മുൻനിര ചലച്ചിത്രമേളകളിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ സിനിമകളും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓൺലൈനായി https://registration.iffk.in/ എന്ന ലിങ്ക് വഴി ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം. പൊതുവിഭാഗത്തിന് 300 രൂപയും വിദ്യാർഥികൾക്ക് 150 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. കോട്ടയം അനശ്വര തീയറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറിലൂടെ നേരിട്ടും രജിസ്റ്റർ ചെയ്യാം. രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് കൗണ്ടർ പ്രവർത്തിക്കുക. പാസ്പോർട്ട് സൈസ് ഫോട്ടോയും ഫീസും സഹിതം എത്തി രജിസ്റ്റർ ചെയ്യാം.

Top