കാഞ്ഞിരപ്പള്ളി ആർടി ഓഫീസിൽ കോട്ടയം വിജിലൻസ് നടത്തിയ പരിശോധനയിൽ ക്രമക്കേടുകളും അഴിമതിയും കണ്ടെത്തിയ സംഭവത്തിൽ എംവിഐമാർ അടക്കം നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോട്ടയം: പൊൻകുന്നത്ത് പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി ആർടി ഓഫീസിൽ കോട്ടയം വിജിലൻസ് നടത്തിയ പരിശോധനയിൽ ക്രമക്കേടുകളും അഴിമതിയും കണ്ടെത്തിയ സംഭവത്തിൽ എംവിഐമാർ അടക്കം നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

കാഞ്ഞിരപ്പള്ളി ആർടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അരവിന്ദ്, അസിസ്റ്റന്റ് മോട്ടോർ വൈഹിക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത്, മുൻ സീനിയർ ക്ലർക്ക് ടിജോ ഫ്രാൻസിസ്, സീനിയർ ക്ലർക്ക് ടി എം സുൽത്ത് എന്നിവരെയാണ് വിജിലൻസ് എസ്പി വി ജി വിനോദ് കുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2021 സെപ്റ്റംബർ 14 ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ്  നടപടി. പാലാ-പൊൻകുന്നം റോഡിൽ അട്ടിക്കൽ ഭാഗത്തെ പഴയ ആർടി ഓഫീസിന് സമീപവും പൊൻകുന്നത്ത് പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലുമാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി  ക്രമക്കേടുകൾ കണ്ടെത്തിയത്.

ഇവിടെ ജോലി ചെയ്തിരുന്ന കാലയളവിൽ അരവിന്ദ്, അധികാര ദുർവിനിയോഗം നടത്തുകയും ആർടി ഏജന്റുമാർ മുഖാന്തരം കൈക്കൂലി വാങ്ങിയിരുന്നതായും വിജിലൻസ്  റിപ്പോർട്ടിൽ പറയുന്നു

എഎംവിഐ ആയി ജോലി ചെയ്തിരുന്ന ശ്രീജിത്ത് ഓഫീസിലെ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ 380 രൂപയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ കൈവശം 6850 രൂപയുണ്ടായിരുന്നു. ഇത് പിടിച്ചെടുത്തത് സംബന്ധിച്ച് വ്യക്തമായ വിശദീകരണം നൽകാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടില്ല.

ഇദേഹത്തിന്റെ കൈവശത്തുനിന്ന് കണ്ടെടുത്ത 6850 രൂപയിൽ 2000 രൂപ ആർടി ഏജന്റ് അബ്ദുൾ സമദും 4850 രൂപ മറ്റൊരു ഏജന്റായ മാർട്ടിനും കൈക്കൂലിയായി കൊടുത്തതായും കണ്ടെത്തി.

ശ്രീജിത്ത് പരിശോധന നടത്തുന്ന ഓരോ വാഹനത്തിനും 500 രൂപ കൈക്കൂലിയായി വാങ്ങിയിരുന്നതായി ആർടി ഏജന്റ് അബ്ദുൾ സമദ് വിജിലൻസ് സംഘത്തിന് മൊഴി നൽകിയിരുന്നു. ആർടി ഏജന്റ് നിയാസിൽനിന്നു കണ്ടെടുത്ത പേപ്പറിൽ ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉള്ളതായുളള രേഖകൾ കണ്ടെത്തി.

കാഞ്ഞിരപ്പള്ളി ആർടി ഓഫീസിലെ മുൻ സീനിയർ ക്ലർക്ക് ടിജോ ഫ്രാൻസിസ് ഏജന്റുമാർ വഴി കൈക്കൂലി വാങ്ങിയിരുന്നതായി കണ്ടെത്തി. സാധാരണക്കാർക്ക് സേവനം ലഭ്യമാക്കുന്നതിൽ ഇവർക്ക് വൻ വീഴ്ച വന്നതായി വിജിലൻസ് റിപ്പോർട്ടിലുണ്ട്. ഇത് കൂടാതെ നിയാസിന്റെ പോക്കറ്റിൽനിന്നു കിട്ടിയ തുണ്ട് കടലാസിൽ വാഹനങ്ങളുടെ നമ്പരിനൊപ്പം 100, 50 എന്നീ സംഖ്യകൾ എഴുതിയിരുന്നു. ഇത് കൈക്കൂലി തുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി സബ് ആർടി ഓഫീസിലെ സീനിയർ ക്ലർക്ക് റ്റി എം സുൽഫത്തിന്റെ പേരെഴുതി പൊതിഞ്ഞ പേപ്പറിനോടൊപ്പമുള്ള 1500 രൂപ ഏജന്റ് നിയാസിന്റെ പക്കൽനിന്നു വിജിലൻസ് കണ്ടെത്തിയിരുന്നു.

Top