ബിജേഷ് നടത്തിയത് ആസൂത്രിത നീക്കങ്ങള്‍; ഒപ്പം ജീവിക്കാന്‍ ക ഴിയില്ലെന്ന് അനുമോള്‍ പറഞ്ഞിരുന്നതായി ബന്ധുക്കള്‍

കാഞ്ചിയാർ: പേഴുംകണ്ടത്ത് അധ്യാപികയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന ബിജേഷ് നടത്തിയത് ആസൂത്രിത നീക്കങ്ങള്‍.

മൃതദേഹം കണ്ടെടുക്കുന്നതിന് മിനിറ്റുകള്‍ മുമ്പുവരെ ബന്ധുക്കളെയും പോലീസിനെയും തെറ്റിധരിപ്പിക്കുന്നതിലായിരുന്നു ബിജേഷിന്റെ ശ്രദ്ധ. പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ പി.ജെ. വത്സമ്മ (അനുമോള്‍-27)യെയാണ് ചൊവ്വാഴ്ച വീടിനുള്ളിലെ കിടപ്പറയില്‍ കട്ടിലിനടിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുമളി അതിര്‍ത്തിയില്‍നിന്നും ഇയാളുടെ ഫോണ്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊലപാതകം നടത്തിയ ശേഷം ബിജേഷ് രക്ഷപ്പെട്ടെന്നാണ് പോലീസ് നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കണമെങ്കില്‍ ഒളിവില്‍കഴിയുന്ന ബിജേഷിനെ കണ്ടെത്തണം. അനുമോളും ബിജേഷും തമ്മിലുള്ള ദാമ്പത്യ ബന്ധം അടുത്തിടെയായി സുഖകരമല്ലായിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.

ബിജേഷുമായി ബന്ധം പിരിയാന്‍പോകുകയാണെന്ന് അനുമോള്‍ അടുത്ത ബന്ധുക്കളോട് പറഞ്ഞിരുന്നു. മസ്‌കറ്റിലുള്ള ബന്ധുവിനോട് ഇക്കാര്യം പറഞ്ഞ് അനുമോള്‍ ശബ്ദസന്ദേശം അയയ്ക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയിലാണ് ബന്ധുവിന് ശബ്ദസന്ദേശമെത്തിയത്. ഇതിനുപിന്നാലെയാണ് അനുമോളെ ശനിയാഴ്ച രാവിലെ മുതല്‍ കാണാതാകുന്നത്. അതേസമയം ശനിയാഴ്ച മുതല്‍ കള്ളങ്ങള്‍കൊണ്ട് ബന്ധുക്കളെയും പോലീസിനെയും വട്ടം ചുറ്റിക്കുകയായിരുന്നു ബിജേഷ്.

രാത്രിയില്‍ അനുമോള്‍ മറ്റാര്‍ക്കോ ഒപ്പം ഇറങ്ങിപ്പോയെന്നാണ് ബിജേഷ് ആദ്യം ബന്ധുക്കളോട് പറഞ്ഞത്. തുടര്‍ന്ന് അനുമോളുടെ മാതാപിതാക്കളും സഹോദരനും ഞായറാഴ്ച ഇവര്‍ താമസിച്ച വീട്ടിലെത്തിയെങ്കിലും ഇവരെ കിടപ്പറയിലേക്ക് കയറ്റാതെ ബിജേഷ് തന്ത്രപൂര്‍വം തടഞ്ഞു. തുടര്‍ന്ന് ഇവര്‍ക്കൊപ്പം കട്ടപ്പന പോലീസ് സ്‌റ്റേഷനിലെത്തി ഭാര്യയെ കാണുന്നില്ലെന്ന് പരാതിയും നല്‍കി.

ഇതിന് പിന്നാലെ അഞ്ചുവയസുകാരി മകളെയുമായി ബിജേഷ് വെങ്ങാലൂര്‍ കടയിലുള്ള തറവാട്ടിലേക്കും പോയി. തൊട്ടടുത്ത ദിവസമായ തിങ്കളാഴ്ചയും താന്‍ കെട്ടിപ്പടുത്ത നുണക്കഥകള്‍ തകരാതിരിക്കാന്‍ ബിജേഷ് പ്രത്യേകം ശ്രദ്ധിച്ചു. വിശ്വാസ്യത നേടാനായി വത്സമ്മ വീടുവിട്ടിറങ്ങിയപ്പോള്‍ പണം കൊണ്ടുപോയെന്നും ഇയാള്‍ മറ്റ് ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചു. പരാതി നല്‍കിയിട്ടും യുവതിയെക്കുറിച്ച് തുമ്പൊന്നും ലഭിക്കാതെ വന്നതോടെ മാതാപിതാക്കള്‍ ചൊവ്വാഴ്ച വീണ്ടും പോലീസിനെ സമീപിച്ചിരുന്നു.

ഇതിനിടെ ബിജേഷിനെ കാണാതായതോടെയാണ് യുവതിയുടെ ബന്ധുക്കള്‍ക്ക് സംശയമായത്. തുടര്‍ന്ന് ഈ സംശയം തീര്‍ക്കാനായി പേഴുംകണ്ടത്തെ വീട്ടിലെത്തി വാതില്‍തുറന്ന് നടത്തിയ പരിശോധനയിലാണ് ജീര്‍ണിച്ച മൃതദേഹം കട്ടിലിനടിയില്‍നിന്ന് കണ്ടെത്തിയത്.

Top