മകനെ കേസിൽ കുടുക്കുമെന്നു പോലീസ്  പറഞ്ഞിരുന്നെന്ന് മതാപിതാക്കൾ; മകനെ അന്യായമായി തടങ്കലിലാക്കിയെന്നും വിട്ടു കിട്ടാനും ആവശ്യപ്പെട്ട് പോലീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് മാതാവ്

മലപ്പുറം: മകനെ അന്യായമായി പോലീസ് തടങ്കലിലാക്കിയതായി ആരോപിച്ച് വിട്ടുകിട്ടാൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽചെയ്ത് മാതാവ്.

മലപ്പുറം പരപ്പനങ്ങാടി പുത്തൻകടപ്പുറം സ്വദേശി പള്ളിച്ചിന്റെ പുരക്കൽ കുഞ്ഞാവയുടെ മകൻ റഹൂഫി(29)നെ വിട്ടുകിട്ടാൻ വേണ്ടിയാണ് മാതാവ് സുലൈഖ ഹൈക്കോടതിയെ സമീപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മകനെ പോലീസ് ആറുദിവസമായി അന്യായമായി തടങ്കലിൽ വച്ചിരിക്കുന്നെ ന്നാണ് പരാതി. മാതാവ് നൽകിയ ഹേബിയസ് കോർപസ്  തിങ്കളാഴ്ച പരിഗണിക്കും.

കഴിഞ്ഞ മാസം 28നാണ് റഹൂഫിനെ പോലീസ് പരപ്പനങ്ങാടിയിലുള്ള അദ്ദേഹത്തിന്റെ ഷോപ്പിൽ നിന്നും പിടിച്ചു കൊണ്ട് പോയത്. മകനെ സ്ഥിരം കുറ്റവാളിയായി ചിത്രീകരിക്കാൻ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലെ ഉൾപ്പെടെ ചില പോലീസുകാർ ബോധപൂർവ്വമായ ശ്രമിച്ചെന്നും വീട്ടിൽ  നിരന്തരം വന്നു ബുദ്ധിമുട്ടിച്ചെന്നും   പരാതിയിൽ പറയുന്നു.

മകനെ കേസിൽ കുടുക്കുമെന്നു പോലീസ് തങ്ങളോട് പറഞ്ഞിരുന്നെന്ന് പിതാവ്  കുഞ്ഞാവ ആരോപിച്ചു. കഴിഞ്ഞ മാർച്ച് 14ന് പോലീസ് വിളിപ്പിച്ചതനുസരിച്ചു സ്റ്റേഷനിൽ മകൻ പോയി, എന്നാൽ അതെ സമയത്ത് മറ്റൊരു സ്ഥലത്ത് കുറ്റകൃത്യം ചെയ്യാൻ പോയത് കണ്ടെന്ന രീതിയിൽ പോലീസ് സ്വമേധയ കള്ളക്കേസ് രജിസ്റ്റർ ചെയ്തു.

ഹേബിയസ് കോർപസ് ഫയൽ ചെയ്തതിനു ശേഷം ചില പോലീസ് ഉദ്യോഗസ്ഥർ മകനെക്കൊണ്ട്  വാട്‌സാപ്പ് വഴി വിളിപ്പിച്ചിരുന്നെന്നും നിർബന്ധിപ്പിച്ചു പറയുന്ന രീതിയിൽ ഞാൻ പാലക്കാട് ഭാഗത്തു നിന്നാണെന്നു പറയുകയും കേസ് പിൻവലിക്കണമെന്നും  പറഞ്ഞു.

പോലീസ് ദുരുദ്ദേശപരമായാണ് മകനെ തടങ്കലിൽ പാർപ്പിച്ചിട്ടുള്ളതെന്നും അവന്റെ ജീവൻ അപകടത്തിലാണെന്നും പോലീസ് പ്രതികരിക്കാൻ തയ്യാറാവുന്നില്ലെന്നുമാണ്  പരാതി.  മകന്റെ ഫോണിൽ നിന്നും വിളിക്കുന്നവർ പോലീസാണെന്ന രീതിയിലാണ് സംസാരിക്കുന്നതെങ്കിലും കൂടുതൽ വിവരങ്ങൾ  നൽകുന്നില്ലെന്നും സുലേഖ പറഞ്ഞു.

Top